?????? ????????????????

സഹായിച്ചവർക്കെല്ലാം നന്ദി ചൊല്ലി സിസിലി മടങ്ങി

മസ്​കത്ത്​: സുമനസുകളുടെ സഹായത്തിന്​ ഹൃദയം നിറയെ നന്ദിയറിയിച്ച്​ കൊല്ലം പാരിപ്പള്ളി സ്വദേശി സിസിലി മുരളി നാ ട്ടിലേക്ക്​ മടങ്ങി. ഞായറാഴ്​ച രാത്രിയുള്ള ദൽഹി വഴിയുള്ള എയർ ഇന്ത്യ വിമാനത്തിലായിരുന്നു ഇവരുടെ മടക്കം. പ്രധാന പ്പെട്ട കേസുകളെല്ലാം ഒത്തുതീർന്ന്​ റിലീസിങ്​ ഒാർഡർ ലഭിച്ച ഇവർ കഴിഞ്ഞ മാസം മടങ്ങേണ്ടതായിരുന്നു. കഴിഞ്ഞ ജൂൺ പത ്തിന്​ ഇവരെ നാട്ടിലേക്ക്​ കയറ്റിവിടാൻ പൊലിസ്​ ഉദ്യോഗസ്​ഥർ വിമാനത്താവളത്തിൽ കൊണ്ടുചെന്നപ്പോഴാണ്​ വാഹനത ്തി​​െൻറ ചെക്ക്​ മടങ്ങിയതുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട്​ യാത്രാവിലക്കുള്ള വിവരം അറിയുന്നത്​.

തുടർന്ന്​ ഇവരുടെ ജയിൽ മോചന ശ്രമങ്ങൾക്ക്​ യത്​നിച്ച ഇന്ത്യൻ എംബസി പ്രത്യേക പ്രതിനിധി മോഹൻദാസ്​ പൊന്നമ്പലം, സാമൂഹിക പ്രവർത്തകരായ ബഷീർ കൊച്ചി, മൊയ്​തീൻ പറേലിൽ എന്നിവർ ചേർന്ന്​ ഫൈനാൻസ്​ കമ്പനിക്ക്​ സിസിലിയുടെ രോഗാവസ്​ഥ കാണിച്ചുള്ള വിശദമായ കത്ത്​ നൽകുകയും തുടർ ഇടപെടലുകളും നടത്തി. തുടർന്ന്​ കഴിഞ്ഞ ബുധനാഴ്​ചയാണ്​ യാത്രാവിലക്ക്​ നീക്കിയതായുള്ള അറിയിപ്പ്​ ലഭിച്ചത്​. പൊലിസ്​ ഇടപെടലും യാത്രാവിലക്ക്​ സഹായകരമായിട്ടുണ്ടെന്നാണ്​ മനസിലാക്കാൻ സഹായിച്ചതെന്ന്​ ബഷീർ പറഞ്ഞു. പൊലിസ്​ നിർദേശപ്രകാരം ഞായറാഴ്​ച രാത്രി തന്നെ നാട്ടിലേക്ക്​ മടങ്ങാൻ ടിക്കറ്റ്​ എടുക്കുകയും ചെയ്​തു.

സാമ്പത്തിക കേസിൽ കോടതി വിധിച്ച തടവുശിക്ഷ പൂർത്തിയായെങ്കിലും പരാതിക്കാർ ആവശ്യപ്പെടുന്ന പണം നൽകാനില്ലാത്തതിനാൽ ജയിലിൽ തന്നെ കഴിയുന്ന ഇവരുടെ ദുരവസ്​ഥ ‘ഗൾഫ്​ മാധ്യമം’ റിപ്പോർട്ട്​ ചെയ്​തിരുന്നു. കോടതി ഒരു വർഷത്തെ തടവുശിക്ഷയാണ്​ വിധിച്ചിരുന്നത്​. 27000 റിയാൽ നൽകാനുണ്ടെന്ന്​ കാട്ടി സ്​പോൺസറും 3800 റിയാൽ നൽകാനുണ്ടെന്ന്​ കാട്ടി മറ്റൊരു സ്വദേശിയായ മൻസൂറും നൽകിയ കേസുകളിലാണ്​ ഇവർ ജയിലിൽ തുടർന്നത്​.

ഇവരുടെ രോഗാവസ്​ഥകളുടെയും മറ്റും പശ്​ചാത്തലത്തിൽ ജഡ്​ജിയുടെ നേതൃത്വത്തിൽ നടത്തിയ ഒത്തുതീർപ്പ്​ ചർച്ചയിൽ 4500 റിയാൽ നൽകിയാൽ കേസ്​ അവസാനിപ്പിക്കാമെന്ന്​ പരാതിക്കാർ സമ്മതിച്ചു. ‘ഗൾഫ്​ മാധ്യമം’ വാർത്തയുടെ അടിസ്​ഥാനത്തിൽ നിരവധി സുമനസുകൾ സഹായ ഹസ്​തം നീട്ടിയതി​​െൻറ ഫലമായി 3500 റിയാലോളം സ്വരൂപിക്കാൻ സാധിച്ചു. റമദാൻ ആയതിനാൽ ആയിരം റിയാൽ ഇളവ്​ നൽകാൻ ജഡ്​ജ്​ ആവശ്യ​പ്പെട്ടത്​ പരാതിക്കാർ സമ്മതിച്ചതോടെയാണ്​ പ്രധാന കേസുകൾ അവസാനിച്ചത്​. നിരവധി പ്രവാസി കൂട്ടായ്​മകളും ധനസമാഹരണ യത്​നവുമായി സഹകരിച്ചിരുന്നു.

Tags:    
News Summary - sisily-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.