മസ്കത്ത് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് വിജയികൾകൾക്ക് ട്രോഫി കൈമാറുന്നു
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പി.കെ. അബ്ദുല്ല മാസ്റ്റർ മെമ്മോറിയൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്-സീസൺ 3 സമാപിച്ചു. എ.എം.എം സ്പോർട്സ് അറീന ഗാല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ വിവിധ കാറ്റഗറികളിലായി ഹിംനിഷ്-പ്രവീൺ, അജ്നാസ്-ഇജാസ് അലി, ഷിജിൽ-ഷാനിദ്, ഷാൻ-അബ്ദു സലാം, അഭിജിത്-അക്ഷയ് എന്നിവർ ജേതാക്കളായി. മസ്കത്ത് കെ.എം.സി.സി നേതാക്കളായ റഹീം വറ്റലൂർ, അബുബക്കർ പറമ്പത്ത്,നൗഷാദ് കാക്കേരി, എം.ടി. അബൂബക്കർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
അൽ സലാമ പോളിക്ലിനിക് മെഡിക്കൽ ഡയറക്ടർ ഡോ. റഷീദ് അലി ട്രോഫി കൈമാറി. മുനീർ ടി.പി., സുഹൈർ, ഷാജഹാൻ തായാട്ട്, അബ്ദുൽ ഹക്കീം പാവറട്ടി, അമീൻ ഹുദവി, ഡോ. ആബിദ്, ഇക്ബാൽ കുനിയിൽ, ഫൈസൽ ആലുവ, ഇജാസ്, അൻസാർ, മുസ്തഫ, ഷമീർ തെറ്റയിൽ, ശഹാദബ് തളിപ്പറമ്പ്, അജ്നാസ്, ഹാഷിർ, നാസർ, സലാം, മുഹമ്മദ് കെ.വി.ടി, സജീൽ ഇർഷാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.