പ്രതീകാത്മക ചിത്രം

ഒമാനിൽ മയക്കുമരുന്ന് വേട്ട: അഞ്ച് ഏഷ്യൻ സ്വദേശികൾ പിടിയിൽ

മസ്കത്ത്: ഒമാനിലെ തെക്കൻ ബാത്തിന, വടക്കൻ ബാത്തിന ഗവർണറേറ്റുകളിൽ റോയൽ ഒമാൻ പോലീസ് നടത്തിയ രണ്ട് വ്യത്യസ്ത റെയ്ഡുകളിൽ അഞ്ച് ഏഷ്യൻ സ്വദേശികൾ പിടിയിലായി. വടക്കൻ ബാത്തിന പോലീസ് കമാൻഡിന് കീഴിലുള്ള മയക്കുമരുന്ന് വിരുദ്ധ വിഭാഗം സുഹാറിൽ നടത്തിയ ആദ്യ റെയ്ഡിൽ ഒരു ഏഷ്യൻ സ്വദേശിയെ പിടികൂടി. വിതരണം ചെയ്യാനായി സൂക്ഷിച്ച വൻതോതിലുള്ള ക്രിസ്റ്റൽ മെത്ത് ഇയാളിൽ നിന്ന് കണ്ടെടുത്തു. മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്ന മറ്റ് സാമഗ്രികളും പിടിച്ചെടുത്തു.

തെക്കൻ ബാത്തിനയിൽ മുസന്ന മേഖലയിൽ നടത്തിയ രണ്ടാമത്തെ ഓപ്പറേഷനിലാണ് മറ്റ് നാല് ഏഷ്യൻ സ്വദേശികൾ അറസ്റ്റിലായത്. ഇവരിൽ നിന്ന് കഞ്ചാവ്, മോർഫിൻ, ക്രിസ്റ്റൽ മെത്ത്, നിരോധിത മയക്കുമരുന്ന് ഗുളികകൾ എന്നിവ കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നുകൾ വിൽപനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവ കടത്താൻ ഉപയോഗിച്ച പാക്കിംഗ് സാമഗ്രികൾ, ഡിജിറ്റൽ ത്രാസുകൾ, മൊബൈൽ ഫോണുകൾ എന്നിവയും കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് ആർ.ഒ.പി അറിയിച്ചു.

Tags:    
News Summary - Drug bust in Oman: Five Asian nationals arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.