ഷോപ്പിങ്​ സെൻററുകൾ മാർഗനിർദേശങ്ങൾ പാലിക്കണം

മസ്​കത്ത്​: ഷോപ്പിങ്ങിനായി പോകുന്നവർ കാഷ്​ കൗണ്ടറുകളിൽ സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്ന്​ വ്യവസാ യ വാണിജ്യ മന്ത്രാലയം ഒാർമിപ്പിച്ചു. മുന്നിൽ പണമടക്കാനായി നിൽക്കുന്നവരിൽനിന്ന്​ രണ്ടുമീറ്റർ അകലമെങ്കിലും പാ ലിക്കണം. സാമൂഹിക അകലം പാലിക്കേണ്ടതി​​െൻറ പ്രാധാന്യത്തി​​െൻറ അടിസ്​ഥാനത്തിൽ കൈക്കൊണ്ട നടപടികളുടെ ഭാഗമാണിത്​.

ഉപ​ഭോക്​താക്കളെ ചെറിയ വിഭാഗങ്ങളായി മാത്രമേ​ കടകൾക്കകത്ത്​ പ്രവേശിപ്പിക്കാൻ പാടുള്ളൂ. ഷോപ്പിങ്​ ട്രോളികളും ആളുകൾ സ്​പർശിക്കുന്ന പ്രതലങ്ങളും എപ്പോഴും അണുവിമുക്​തമാക്കണം. വരുന്ന ഉപഭോക്​താക്കൾക്കെല്ലാം സാനിറ്റൈസർ നൽകണം. മാർഗ നിർദേശങ്ങൾ ലംഘിക്കുന്ന ഷോപ്പിങ്​ സ​െൻററുകൾക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രാലയം അധികൃതർ അറിയിച്ചു.

കോവിഡ്​ വ്യാപനം തടയുന്നതിന്,​ ഷോപ്പിങ്​ പക്രിയ ക്രമീകരിക്കുന്നതി​​െൻറ ഭാഗമായ നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ്​ കൈക്കൊണ്ടത്​.
തങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്​ ഉപഭോക്​താക്കൾ നിർദേശങ്ങൾ അംഗീകരിക്കണം. ഒരു കുടുംബത്തിൽനിന്ന്​ ഒരാൾ മാത്രമേ​ ഷോപ്പിങ്ങിന്​ വരാൻ പാടുള്ളൂ. വൈകീട്ട്​ ഏഴുമുതൽ രാത്രി പത്തുവരെയുള്ള സമയത്തെ ഷോപ്പിങ്​ ഒഴിവാക്കണം. പരമാവധി ഒാൺലൈൻ ഷോപ്പിങ്​ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Tags:    
News Summary - shopping centre-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.