മസ്കത്ത് കണ്ണൂർ ജില്ല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി
സംഘടിപ്പിച്ച ശംസുൽ ഉലമ അനുസ്മരണ പ്രാർഥന
മജ്ലിസിൽനിന്ന്
മസ്കത്ത് : ലോകം ആദരിച്ച പണ്ഡിതനാണ് ശംസുൽ ഉലമ എന്ന് പാണക്കാട് റഷീദ് അലി ദാരിമി ശിഹാബ് തങ്ങൾ. മസ്കത്ത് കണ്ണൂർ ജില്ല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച `ആദർശം അമാനത്താണ്' എന്ന പ്രമേയത്തിൽ നടത്തിയ ശംസുൽ ഉലമ അനുസ്മരണ പ്രാർഥന മജ്ലിസിന് നേതൃത്വം നൽകി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. പി.പി. മുജീബ് റഹ്മാൻ അൻസ്വരി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഹാരിസ് ദാരിമി വട്ടക്കൂൽ അധ്യക്ഷതവഹിച്ചു. എസ്.ഐ.സി നാഷനൽ കമ്മിറ്റി സെക്രട്ടറി സഈദ് അലി ദാരിമി, ഷാഹിദ് ഫൈസി, സുബൈർ ഫൈസി, പി.ടി. ഷുക്കൂർ സഹം, നിസാമുദീൻ ഹാജി, യഹ്യ സുഹാർ, ജാബിർ കതിരൂർ, മുജീബ് ഫൈസി, ആശിഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.