മസ്കത്ത്: കേരളത്തിന്റെ തനതായ നാളികേരരുചിയും ആരോഗ്യഗുണങ്ങളും ഒമാനിലെ ഭക്ഷണപ്രേമികൾക്ക് പുതിയ അനുഭവമാക്കി ഒമാനിലെ ഏറ്റവും വിശ്വസ്ത ബ്രാൻഡായ ‘ഷഹി ഫുഡ്സ് ആൻഡ് സ്പൈസസ്’ പുതിയ ഉൽപന്നമായ ‘ഷാഹി കോക്കനട്ട് പേസ്റ്റ്’ വിപണിയിൽ അവതരിപ്പിച്ചു.മലബാർ തീരദേശത്തെ തെങ്ങിൻതോപ്പുകളിൽ നിന്നുള്ള ഉന്നത നിലവാരമുള്ള തേങ്ങകൾ ശ്രദ്ധാപൂaർവം തിരഞ്ഞെടുത്ത് തയാറാക്കിയ ഷാഹി കോക്കനട്ട് പേസ്റ്റ്, വിപണിയിൽ ശ്രദ്ധ നേടുകയാണ്. ആധുനിക ജീവിതശൈലിയിൽ, ഭക്ഷണസാദ്ധ്യതകൾ ലളിതമാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി, സമയം ലാഭിക്കാനും രുചി നിലനിർത്താനും കഴിയുന്ന വിധത്തിലാണ് ഈ ഉൽപന്നം രൂപകൽപന ചെയ്തിരിക്കുന്നത്.
തേങ്ങ മുഴുവനായി അരച്ചാണ് ഷാഹി കോക്കനട്ട് പേസ്റ്റ് തയാറാക്കുന്നത്. അതിലൂടെ ഫൈബർ, കൊഴുപ്പ് എന്നിവ പൂർണമായി നിലനിർത്താനാവുന്നു എന്നതിനാൽ, കൊക്കനട്ട് മിൽക്കിൽ നിന്നും കൊക്കനട്ട് മിൽക്ക് പൗഡറിൽ നിന്നും വ്യത്യസ്തമായി ‘ഷാഹി കോക്കനട്ട് പേസ്റ്റ്’ യഥാർഥ തേങ്ങയുടെ ഗുണം നഷ്ടപ്പെടാതെ ഉപയോഗിക്കാൻ കഴിയുന്നു.
കറികൾ, ഗ്രേവികൾ, മധുര പലഹാരങ്ങൾ എന്നിവക്കായി ഇനി തേങ്ങ അരക്കേണ്ടതില്ല, പാൽ പിഴിഞ്ഞെടുക്കേണ്ടതില്ല. ചെറുചൂടുവെള്ളത്തിൽ ചേർത്ത് ഉപയോഗിക്കാവുന്ന ഈ പേസ്റ്റ്, മൂന്ന് മടങ്ങ് വെള്ളം ചേർത്ത് പായസങ്ങൾക്കും പലഹാരങ്ങൾക്കുമായി ശുദ്ധമായ തേങ്ങാപാൽ ഉണ്ടാക്കാനും സാധിക്കും. ചിക്കൻ, മത്സ്യം, മാംസം, പച്ചക്കറി തുടങ്ങി തേങ്ങ ഉപയോഗിക്കുന്ന എല്ലാ വിഭവങ്ങളിലും എളുപ്പത്തിൽ ചേർക്കാൻ കഴിയുന്നു എന്നതാണ് ഈ ഉൽപന്നത്തിന്റെ പ്രത്യേകത.
വിപണിയിൽ ലഭ്യമായിത്തുടങ്ങിയത് മുതൽത്തന്നെ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഷാഹി മാനേജ്മെന്റ് അറിയിച്ചു. നാളികേരത്തിന്റെ യഥാർഥ രുചിയും സൗകര്യപ്രദമായ ഉപയോഗവും എന്ന നിലയിൽ, ഒമാൻ വിപണിയിൽ ‘ഷാഹി കോക്കനട്ട് പേസ്റ്റ്’ അതിന്റെ സ്ഥാനം ഉറപ്പിച്ചു കൊണ്ടിരിക്കുകയാണ്.ഒമാനിലെ എല്ലാ ഹൈപ്പർമാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും ഗ്രോസറികളിലും ഷാഹി കോക്കനട്ട് പേസ്റ്റ് ഇപ്പോൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.