സലാല: ഗൾഫ് മാധ്യമം ഹാർമോണിയസ് കേരളയുടെ ഭാഗമായി ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് ഒരുക്കിയ സ്കാൻ ആൻഡ് വിൻ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ശഫീർ, ടി. സുരേഷ് കുമാർ, സോമൻ പൊടിയൻ എന്നിവരാണ് വിജയികളായത്. സോണിയുടെ 55 ഇഞ്ച് ടി.വി, ലെനോവൊ ലാപ്ടോപ്, എൽ.ജി ഹോം തിയറ്റർ എന്നിവയാണ് യഥാക്രമം സമ്മാനമായി നൽകുക. ഹാർമോണിയസ് കേരളയുടെ പ്രൗഢമായ ചടങ്ങിൽ ചലച്ചിത്ര താരം അപർണ ബാലമുരളിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഹാർമോണിയസ് കേരളയുടെ ടിക്കറ്റെടുത്തവർക്ക് www.shahispices.com/bonanza എന്ന ലിങ്കിൽ കയറിയോ ക്യൂ.ആർ കോഡ് ഉപയോഗിച്ചോ ടിക്കറ്റ് നമ്പറും മറ്റു വിവരങ്ങളും സമർപ്പിക്കുന്നതായിരുന്നു മത്സരം. ഇങ്ങനെ സമർപ്പിച്ചവരിൽനിന്ന് റാഫിൾഡ്രോ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.