‘ശബാബ് ഒമാൻ രണ്ട്’ നാവിക കപ്പൽ നെതർലൻഡ്സിലെ ഹാര്‍ലിംഗന്‍ തുറമുഖത്തുനിന്ന് യാത്ര തിരിച്ചപ്പോൾ
മസ്കത്ത്: സമാധാനത്തിന്റെ സന്ദേശം പകർന്ന് 'ശബാബ് ഒമാൻ രണ്ട്' നാവിക കപ്പൽ നടത്തുന്ന യൂറോപ്യൻ പര്യടനം തുടരുന്നു. നെതർലൻഡ്സിലെ ഹാര്‍ലിംഗന്‍ തുറമുഖത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ആംസ്റ്റര്‍ഡാമിലേക്കാണ് കപ്പൽ യാത്ര തിരിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്ന കപ്പൽ ഹോളണ്ടിലെത്തുന്നത്. ഹാര്‍ലിംഗന്‍ തുറമുഖത്ത് നടന്ന ദീര്‍ഘദൂര പായ്കപ്പല്‍ മത്സരത്തിന്റെ ആദ്യ ഘട്ടത്തിലെ മികച്ച കപ്പലിനുള്ള പുരസ്കാരവും നേടിയിരുന്നു. നിരവധി ആളുകളാണ് കപ്പൽ സന്ദർശിക്കാനും യാത്രയുടെ ലക്ഷ്യങ്ങളെ കുറിച്ചറിയാനുമൊക്കെ എത്തിയിരുന്നത്. സുൽത്താനേറ്റിന്റെ ചരിത്രവും പൈതൃകവും വിശദീകരിക്കുന്ന കപ്പലിലെ ഫോട്ടോ പ്രദർശനം സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളിലൊന്നാണ്. 'ഒമാൻ, സമാധാനത്തിന്റെ ഭൂമിക'എന്ന തലക്കെട്ടിൽ യൂറോപ്യൻ ഉപഭൂഖണ്ഡത്തിലേക്ക് നടത്തുന്ന യാത്ര ഏപ്രിൽ 11ന് സുൽത്താനേറ്റിൽനിന്നാണ് ആരംഭിച്ചത്. ഇതിനകം നിരവധി രാജ്യങ്ങളിലെത്തിയ കപ്പൽ 8600ലധികം നോട്ടിക്കല്‍ മൈല്‍ ആണ് താണ്ടിയത്. ലോകസഞ്ചാരത്തിന്റെ ഭാഗമായി 18 രാജ്യങ്ങളിലെ 30 തുറമുഖങ്ങൾ സന്ദർശിക്കും. രാജ്യത്തിന്റെ നാവിക ചരിത്രവും പുരാതന പൈതൃകങ്ങളും പരിചയപ്പെടുത്തി സുൽത്താനേറ്റും ലോകത്തിലെ വിവിധ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധം വിപുലപ്പെടുത്തുന്നതിനുള്ള സന്ദേശം നൽകാനാണ് കപ്പൽയാത്രയിലൂടെ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.