മസ്കത്ത്: സമൂഹ മാധ്യമങ്ങള്‍ വഴി പരസ്യം നല്കി പുതിയ വീട്ടുപകരണങ്ങളെന്ന പേരില്‍ പഴയ ഫര്‍ണിച്ചറുകള്‍ വില്പന നടത്തിയ സംഭവത്തില്‍ നടപടിയുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. 1,975 റിയാല്‍ അടച്ച് ഉൽപന്നങ്ങള് ലഭ്യമാക്കുന്നതിന് ഉപഭോക്താവ് കരാറില്‍ എത്തിയിരുന്നു. എന്നാല്‍, കരാര്‍ പ്രകാരം ഉത്പന്നങ്ങള്‍ നല്‍കിയില്ല. ഇതോടെയാണ് ഉപഭോക്താവ് പരാതിയുമായി എത്തിയത്.
എന്നാല്‍, ഇന്‍വോയ്സ് നല്കിയ സ്ഥാപനവുമായി പ്രതിക്ക് ബന്ധമില്ലെന്ന് കണ്ടെത്തുകയും ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിക്കുകയുമായിരുന്നു. കരാര്‍ തുക തിരികെ നല്‍കാനും 200 റിയാല്‍ പിഴ അടക്കാനും മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷാ നടപടിക്ക് ശേഷം ഇയാളെ നാടുകടത്താനും ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.