ലേഖ ജാക്ക്‌സന്‍

സീബ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക നാട്ടില്‍ നിര്യാതയായി

മസ്‌കത്ത്: സീബ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക നാട്ടില്‍ നിര്യാതയായി. തിരുവനന്തപുരം നാട്ടയം വട്ടിയൂര്‍കാവ് സ്വദേശിനി ലേഖ ജാക്ക്‌സന്‍ (53) ആണ് മരിച്ചത്. കാന്‍സര്‍ ബാധിതായി നാട്ടില്‍ ചികിത്സയിലായിരുന്നു.

17 വര്‍ഷത്തോളമായി സംഗീത വിഭാഗത്തില്‍ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് അസുഖം തിരിച്ചറിയുന്നതും നാട്ടിലേക്ക് ചികിത്സാവശ്യാര്‍ത്ഥം പോകുന്നതും. പിതാവ്: രവീന്ദ്രന്‍ നായര്‍, മാതാവ്: സുഭദ്ര. ഭര്‍ത്താവ്: ജാക്ക്‌സണ്‍. മക്കള്‍: നേഹ ജാക്ക്‌സണ്‍, നിധി ജാക്ക്‌സണ്‍.

Tags:    
News Summary - Seeb Indian School teacher passes away in her hometown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.