രണ്ടാം പിണറായി സര്‍ക്കാറിെൻറ സത്യപ്രതിജ്ഞയിൽ ആഹ്ലാദം പ്രകടിപ്പിച്ച് മത്രയിൽ
മധുരം വിതരണം ചെയ്യുന്നവർ
ആഹ്ലാദം പ്രകടിപ്പിച്ച് മത്രയിൽ മധുരം വിതരണം ചെയ്യുന്നവർ
മത്ര: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിൻെറ ആഹ്ലാദം പ്രവാസ ലോകത്തും. സത്യപ്രതിജ്ഞയുടെ സമയത്ത് മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ഇടത് അനുഭാവികൾ ആഘോഷമാക്കി. മത്ര സൂഖില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് ഫാജിസ് മാഹി, അനീസ് കുഞ്ഞിപ്പള്ളി, നൗഫൽ മേക്കുന്ന്, താരീഖ്, സയീദ് തുടങ്ങിയവരും മത്ര ബലദിയ പാര്‍ക്കില്‍ നടന്ന പായസ വിതരണത്തിന് ഷഫീഖ് എടക്കാട്, നിസാര്‍ ഓയില്‍ ഭാഗം, ലത്തീഫ്, ഷാജി സെബാസ്റ്റ്യന്‍, മുരളീധരന് തുടങ്ങിയവരും നേതൃത്വം നല്കി. പ്രവാസ ലോകത്തായതിനാൽ ചരിത്ര വിജയത്തിെൻറ ആവേശവും ഊര്‍ജവും നഷ്ടപ്പെടരുതെന്ന് കരുതിയാണ് കോവിഡ് പരിമിതികള്‍ക്കിടയിലും പായസ വിതരണവും കേക്ക് മുറിക്കലും ഒക്കെയായി രംഗത്തിറങ്ങിയതെന്ന് മത്ര സൂഖിലെ വ്യാപാരിയായ സുബൈര്‍ പൊന്നാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.