മസ്കത്ത്: ഒമാനിലെ പ്രമുഖ ജ്വല്ലറികളിലൊന്നായ സീപേൾസ് ജഅലാൻ ബാനി ബുആലിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തനം തുടങ്ങി. വിപുലമായ സൗകര്യങ്ങളടൊപ്പം ഏറ്റവും നൂതനവും പരമ്പരാഗതവുമായ ആഭരണങ്ങളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഗിഫ്റ്റുകളും ഒരുക്കിയിരുന്നു.
കാലത്തിന്റെ പുതിയ മാറ്റങ്ങൾക്ക് അനുസൃതമായി മികച്ച ആഭരണങ്ങൾ നൽകുന്നതിനൊപ്പം സമാനതകളില്ലാത്ത ഉപഭോക്തൃ സേവനവും വിൽപനാനന്തര പരിചരണവും നൽകി മികവിനോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയാണ് സീപേൾസ് എന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
നൂതനമായ സ്വർണാഭരണങ്ങൾ മുതൽ അതിശയിപ്പിക്കുന്ന വജ്രങ്ങളും സമകാലിക ഡിസൈനുകളും വരെ ഓരോ അവസരത്തിനും വ്യക്തിഗത അഭിരുചിക്കും അനുയോജ്യമായ തരത്തിലാണ് രൂപകൽപന ചെയ്യുന്നതെന്നും മാനേജ്മെന്റ് ഭാരവാഹികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.