മസ്കത്ത്: മരങ്ങൾകൊണ്ട് നിർമിച്ച ശിൽപ പ്രദർശനത്തിന് ‘ബൈത്ത് അൽ സുബൈറി’ൽ തുടക്കമായി. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് ദാഹിറ ഗവർണറേറ്റിലെ ഫൈൻ ആർട്സ് അധ്യാപകരുടെ പ്രദർശനം ഒരുക്കിയിട്ടുള്ളത്. പ്രദർശനം വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ ബിൻത് അഹമ്മദ് അൽ ഷൈബാനിയ ഉദ്ഘാടനം ചെയ്തു. മരങ്ങളാലുള്ള വ്യത്യസ്ത ശിൽപങ്ങൾ അതിന്റെ നിർമാണ മികവുകൊണ്ടും മറ്റും കാഴ്ചക്കാരെ ആകർഷിക്കുന്നതാണ്.
അധ്യാപകരുടെ 30 ശിൽപ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. ഫെബ്രുവരി അഞ്ചുവരെ ബൈത്ത് അൽ സുബൈറിൽ പ്രദർശനം തുടരും. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ സന്ദർശകർക്ക് പ്രദർശനം കാണാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.