മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗത്തിന്റെ ശാസ്ത്ര സങ്കേതിക വിഭാഗമായ മസ്കത്ത് സയന്‍സ് ഫെസ്റ്റ് സയന്‍സ് പ്രോജക്ട് കോൺടെസ്റ്റ് 2023 എന്ന പേരില്‍ ഒമാനിലെ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്രമേളയും സയന്‍സ് പ്രോജക്ടുകളുടെ പ്രദര്‍ശനവും മത്സരവും സംഘടിപ്പിക്കും. മേയ് അഞ്ച്, ആറ് തീയതികളില്‍ നടക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ നഗരിയിലായിരിക്കും പരിപാടി. ഇതിനായുള്ള ഒരുക്കം മസ്കത്തിലെ ആമിറാത്ത് ഗ്രൗണ്ടില്‍ പൂര്‍ത്തിയായിവരുന്നതായി സംഘാടകര്‍ അറിയിച്ചു.
മുന്‍കാലങ്ങളില്‍ കേരളോത്സവത്തിന്റെയും പിന്നീട് ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവലിന്റെയും വേദിയിലാണ് ഇത്തരം പരിപാടികള്‍ കേരള വിഭാഗം സംഘടിപ്പിച്ചുവരുന്നത്. ഒമാനില്‍ പഠിക്കുന്ന 18 വയസ്സില്‍ താഴെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഈ മാസം 20 വരെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വിവിധ സ്കൂളുകളില്‍ നിന്നായി മുന്‍വര്‍ഷങ്ങളില്‍ നൂറുകണക്കിന് പ്രോജക്ടുകളാണ് മത്സരത്തിനായി എത്തിയിരുന്നത്. മികച്ച പ്രോജക്ടുകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് സംഘാടകര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കുട്ടികളെ അന്ധവിശ്വാസങ്ങളില്‍നിന്ന് മോചിപ്പിക്കുകയും അവരുടെ ചിന്തകളില്‍ ശാസ്ത്രബോധം വളര്‍ത്തുകയും ചെയ്യുക എന്നതാണ് ഇത്തരം ശാസ്ത്രമേളയുമായി മുന്നോട്ടുവരാന്‍ പ്രേരിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് 97787147 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.