ഒമാനിൽ ​വൈകാതെ സ്​കൂളുകൾ തുറന്നേക്കും

മസ്കത്ത്: ഒമാനിൽ കോവിഡ് പോസിറ്റിവ് കേസുകൾ കുറയുകയും വാക്സിനേഷൻ നിരക്ക്​ ഉയരുകയും ചെയ്യുന്നതോടെ കഴിഞ്ഞ ഒന്നര വർഷമായി അടഞ്ഞുകിടക്കുന്ന സ്കൂളുകൾ തുറക്കാനിട. 12 വയസ്സിന്​ മുകളിലുള്ള കുട്ടികളുടെ കുത്തിവെപ്പ്​ നടന്നുവരുകയാണ്​. ഇന്ത്യൻ സ്​കൂളുകളിലെ കുട്ടികളുടെ വാക്​സിനേഷൻ രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു. കുട്ടികളുടെ രജിസ്ട്രേഷന് ആവശ്യമായ ഗൂഗ്ൾ ഫോറം സ്കൂളുകൾ വിദ്യാർഥികൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്. കുട്ടികളുടെ വാക്സിനേഷൻ പരമാവധി വേഗത്തിൽ നടത്തി സ്കൂൾ പ്രവർത്തനം സാധാരണ ഗതിയിലാക്കാനാണ് സർക്കാറി​െൻറ നീക്കം. എന്നാൽ, ഏറെ വെല്ലുവിളികൾ നേരിടുന്ന വിഷയമാണിത്. നിലവിൽ ആവശ്യത്തിന് വാക്സിൻ ഇല്ലാത്തതടക്കം നിരവധി വെല്ലുവിളികൾ ഇൗ മേഖലയിലുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ യുനിസെഫി​െൻറ നിർദേശപ്രകാരം ലോത്താകമാനമുള്ള സ്കൂളുകൾ അടച്ചുപൂട്ടിയത് 156 ദശലക്ഷം കുട്ടികളെയാണ് പ്രതികൂലമായി ബാധിച്ചത്. നിരവധി രാജ്യങ്ങളിൽ ഒാൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും ഇതിന് സൗകര്യമില്ലാത്ത നിരവധി രാജ്യങ്ങളും ലോകത്തുണ്ട്.

സ്കൂൾ പ്രവർത്തനം സാധാരണ ഗതിയിലാവണമെന്നാണ് രക്ഷിതാക്കളിൽ പലരും ആഗ്രഹിക്കുന്നത്. കുട്ടികൾക്കും ജീവിതത്തി​െൻറ സുവർണഘട്ടം വീടി​െൻറ ചുവരുകൾക്കുള്ളിൽ അടച്ചുപൂട്ടപ്പെടുന്നതി​െൻറ വ്യാകുലതയും ഉണ്ട്. സ്കൂളുകളിൽ മതിയായ സുരക്ഷാസംവിധാനങ്ങളൊരുക്കി സ്കൂളുകൾ തുറക്കണമെന്നാണ് രക്ഷിതാക്കളിൽ ചിലർ ആവശ്യപ്പെടുന്നത്.

സാമൂഹിക അകലവും മറ്റും പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും സ്കൂളുകൾ തുറക്കുന്നത് കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വളർച്ചക്കും നല്ലതാണെന്നും പലരും കരുതുന്നു. കുട്ടികൾക്ക് വാക്സിനേഷൻ നടത്താനുള്ള തീരുമാനം നല്ല സൂചനയായി പലരും വിലയിരുത്തുന്നു. ഒാൺലൈൻ ക്ലാസുകൾ കുട്ടികൾ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും രക്ഷിതാക്കളുടെ ശ്രദ്ധ ഏറെ ആവശ്യമായ രംഗമാണിതെന്നും രക്ഷിതാക്കൾ പറയുന്നു. ഒാൺലൈൻ ക്ലാസുകളിലെ കുട്ടികളെ നിരന്തരം നിരീക്ഷിക്കുന്നവരാണ് പല അധ്യാപകരും. ക്ലാസുകൾ പൂർണമായി ഉപയോഗപ്പെടുത്താത്തവരുടെയും ഒഴപ്പുന്നവരുടെയും വിവരങ്ങൾ രക്ഷിതാക്കളെ കൃത്യമായി അറിയിക്കുന്ന അധ്യാപകരുമുണ്ട്.

വീട്ടിലിരുന്നുള്ള പഠനം കുട്ടികളെ അലസരും മടിയന്മാരുമൊക്കെയായി മാറ്റുകയാണെന്നാണ്​ രക്ഷിതാക്കളുടെ വിലയിരുത്തൽ. മൊബൈൽ ഫോണുകൾ നിയന്ത്രണമില്ലാതെ ഉപയോഗിക്കുകയും ഗെയിമുകളും മറ്റ് സമൂഹമാധ്യമങ്ങളിലും കൂടുതൽ സമയം ഉപയോഗപ്പെടുത്തുകയുമാണ്. കൂട്ടുകാരോടുള്ള ഇടപഴകലിലും മറ്റും കിട്ടുന്ന സാമൂഹിക സ്വഭാവങ്ങൾ കിട്ടാതെ പോവുകയും ചെയ്യുന്നതായി രക്ഷിതാക്കൾ പറയുന്നു. കഴിഞ്ഞ വർഷം മുതൽ പുതുതായി സ്കൂൾ ചേരേണ്ട കെ.ജി വിഭാഗം കുട്ടികൾക്ക് സ്കൂൾ അനുഭവിക്കാൻ േപാലും പറ്റിയിട്ടില്ല.

സ്കൂളുകൾ തുറക്കണമെന്നാണ് വിദ്യാർഥികളും ആഗ്രഹിക്കുന്നത്. സ്കൂൾ അടച്ചതോടെ ജീവിതത്തി​െൻറ സുവർണ കാലങ്ങൾ നഷ്​ടപ്പെട്ടതായി ചില കുട്ടികൾ പറയുന്നു. ഒാൺലൈനിൽ സഹപാഠികളെ കാണാറുണ്ടെങ്കിലും അവരോടൊപ്പം പഠിച്ചും ആടിയും പാടിയും കഴിയേണ്ട അപൂർവ നിമിഷങ്ങൾ കൂടുതലായി നഷ്​ടപ്പെടുന്നത്​ പ്ലസ് ​ടു വിദ്യാർഥികൾക്കാണ്​. നിരവധി വർഷം ഒന്നിച്ചിരുന്നവരോട് ശരിയാംവണ്ണം യാത്രാമൊഴിപോലും പറയാൻ കഴിയാതെയാണ് ഇവർ സ്കൂൾ വിടുന്നത്. ജീവിതത്തിൽ ഒരിക്കലും തിരിച്ചുകിട്ടാത്ത ഇൗ സുവർണ കാലം കോവിഡ് കൊണ്ട് േപായ ദുഃഖത്തിലാണ് ഇവരിൽ പലരും.

എന്നാൽ, സ്കൂളുകൾ തുറക്കുന്നത് സ്കൂൾ അധികൃതർക്കും അധ്യാപകർക്കും വലിയ വെല്ലുവിളിതന്നെയാണ്. കോവിഡ് സുരക്ഷാമാനദന്ധങ്ങൾ പാലിക്കുക, സ്കൂളിലെത്തുന്ന കുട്ടികളുടെ സുരക്ഷാമാനദന്ധങ്ങൾ പാലിക്കുക, സ്കൂളിലെ കോവിഡ് പ്രതിരോധ നടപടികൾ കുറ്റമറ്റതാക്കുക എന്നിവ വലിയ വെല്ലുവിളിയും ചെലവ് കൂടുതലുമാണ്. അധ്യാപകരുടെയും കുട്ടികളുടെയും സുരക്ഷയും ഇൗ വിഷയത്തിൽ ആവശ്യമായ ജാഗ്രതയുമൊക്കെ സ്കൂൾ അധികൃതർ പാലിക്കേണ്ടിവരും.

Tags:    
News Summary - Schools may open in Oman soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.