മസ്കത്ത്: 17ാമത് ക്ഷിറ്റീജ് രാജ്യാന്തര കലാ മത്സരത്തില്‍ പങ്കെടുത്ത സീബ് ഇന്ത്യന്‍ സ്കൂളിലെ ഏഴ് വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണ മെഡല്‍. ആര്‍ട്ട് എക്സിബിഷനില്‍ 69 വിദ്യാര്‍ഥികളാണ് സീബ് സ്കൂളില്‍നിന്ന് പങ്കെടുത്തത്. പ്രകൃതി എന്ന വിഷയത്തിലായിരുന്നു ഇത്തവണ മത്സരം അരങ്ങേറിയത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്കൂളുകളില്‍നിന്നായി 28,637 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ ഏറ്റുമുട്ടി. ഒന്നാം ക്ളാസ് വിദ്യാര്‍ഥികളായ അര്‍ണവി അരുണ്‍ ദേശായ്, ജോഹന്ന സൂസന്‍ ജോണ്‍സന്‍, നാലാം ക്ളാസ് വിദ്യാര്‍ഥി അദ്രിക രാഹുത്, അഞ്ചാം ക്ളാസ് വിദ്യാര്‍ഥി ഹ്രദീന്‍ ദേവ്, ഒമ്പതാം ക്ളാസ് വിദ്യാര്‍ഥികളായ ആര്‍ദ്ര ജയകൃഷ്ണന്‍, പൂജ ധര്‍മാസ, 12ാം ക്ളാസ് വിദ്യാര്‍ഥിനി സുബൈദ ഷെനാസ് എന്നിവര്‍ക്കാണ് സ്വര്‍ണ മെഡല്‍ ലഭിച്ചത്. മറ്റ് വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സര്‍ട്ടിഫിക്കറ്റും ലഭിച്ചു. പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കും ക്ഷിജിത്ത് പ്രതീക് പുരസ്കാരങ്ങളും ലഭിച്ചു. വിജയികളെ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിയും അധ്യാപകരും അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.