sayyid theyazin bin haitham
മസ്കത്ത്: ഒമാന്‍റെ കിരീടാവകാശിയായി സയ്യിദ് തെയാസീൻ ബിൻ ഹൈതം അൽ സഇൗദിനെ നിശ്ചയിച്ചു. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ മൂത്ത മകനാണ് സയ്യിദ് തെയാസീൻ. നിലവിൽ സാംസ്കാരിക, കായിക, യുവജനാകാര്യ വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.
ചൊവ്വാഴ്ച രാത്രിയോടെയാണ് കിരീടാവകാശിയെ നിശ്ചയിച്ചുള്ള ഒൗദ്യോഗിക അറിയിപ്പ് പുറത്തുവന്നത്. സുൽത്താെൻറ മൂത്തമകനായിരിക്കും അടുത്ത പിന്തുടർച്ചാവകാശിയെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.
ആധുനിക ഒമാെൻറ ചരിത്രത്തിലെ ആദ്യ കിരീടാവകാശിയാണ് സയ്യിദ് തെയാസീൻ. സുൽത്താൻ ഖാബൂസിെൻറ ഭരണകാലത്ത് കിരീടാവകാശി ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.