ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ഇ​ബ്രാ​ഹിം റ​ഇൗ​സു​മാ​യി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ​ സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ

ഇ​റാ​ൻ പ്ര​സി​ഡ​ന്‍റു​മാ​യി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മസ്കത്ത്: ഇറാൻ പ്രസിഡന്‍റ് ഡോ. ഇബ്രാഹിം റഈസുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി കൂടിക്കാഴ്ച നടത്തി. തെഹ്‌റാനിൽ നടന്ന കൂടിക്കാഴ്ചയിൽ, സയ്യിദ് ബദർ പ്രസിഡൻറ് റഈസിക്കും ഇറാൻ ജനതക്കും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ നേരുകയും ചെയ്തു.

ഒമാനും ഇറാനും തമ്മിലുള്ള വികസിത ബന്ധങ്ങൾ യോഗം അവലോകനം ചെയ്യുകയും ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങളും ജനങ്ങളുടെ അഭിലാഷങ്ങളും നിറവേറ്റുന്നതിനുമായി വിവിധ മേഖലകളിൽ അവയെ പ്രോത്സാഹിപ്പിക്കേണ്ടതിനെക്കുറിച്ചും സംസാരിച്ചു.

പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചും ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി.

യോഗത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ, ഇറാനിലെ ഒമാൻ അംബാസഡർ ഇബ്രാഹിം അഹമ്മദ് അൽ മഈനി, ഇരുഭാഗത്തുമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

Tags:    
News Summary - Sayyid Badr hold talks with President Raisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.