സൗദി ദേശീയദിനം: ആശംസകളുമായി ബഹ്‌റൈൻ ഭരണാധികാരികൾ

മനാമ: സൗദി അറേബ്യയുടെ 95ാം ദേശീയദിനത്തിൽ സൗദി രാജാവ് സൽമാൻ ബിൻ അബ്​ദുൽ അസീസിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാനും ആശംസകൾ നേർന്ന് ബഹ്‌റൈൻ ഭരണാധികാരികൾ. സൽമാൻ രാജാവിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അഭിനന്ദന സന്ദേശം അയച്ചു.

സൽമാൻ രാജാവിന്‍റെ നേതൃത്വത്തിൽ സൗദി കൈവരിച്ച വികസനത്തിലും പുരോഗതിയിലും ഹമദ് രാജാവ് സന്തോഷം രേഖപ്പെടുത്തി. ബഹ്‌റൈനും സൗദിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിൽ അഭിമാനം പ്രകടിപ്പിച്ച അദ്ദേഹം, ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള ബഹ്‌റൈന്‍റെ പ്രതിബദ്ധതയും ആവർത്തിച്ചു. സൗദി കിരീടാവകാശിക്കും ഹമദ് രാജാവ് സമാനമായ ആശംസ സന്ദേശം അയച്ചു.

കൂടാതെ, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും, സൽമാൻ രാജാവിനും മുഹമ്മദ് ബിൻ സൽമാനും ആശംസകൾ നേർന്നു. കിരീടാവകാശി അധ്യക്ഷനായ പ്രതിവാര കാബിനറ്റ് യോഗത്തിലും സൗദി അറേബ്യയിലെ നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. സൽമാൻ രാജാവിന്‍റെ നേതൃത്വത്തിലും മുഹമ്മദ് ബിൻ സൽമാന്‍റെ പിന്തുണയിലും സൗദി കൈവരിച്ച നേട്ടങ്ങളെ യോഗം പ്രശംസിച്ചു.

Tags:    
News Summary - Saudi National Day: Bahraini rulers extend greetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.