മസ്കത്ത്: ഗാലയിൽ സാർക്കോയുടെ വെയർഹൗസ് സെയിൽ പുരോഗമിക്കുന്നു. ഇലക്ട്രിക് ഉപകരണങ്ങളുടെ വിപുലമായ ശേഖരവുമായാണ് സാർക്കോയുടെ വെയർഹൗസ് സെയിൽ. 20 മുതൽ 70 ശതമാനംവരെ വമ്പിച്ച കിഴിവുകളാണ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നൽകുന്നത്. ജൂൺ രണ്ട് വരെയാണ് മികച്ച ഓഫറോടുകൂടിയ വിൽപന.
രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവൃത്തി സമയം. സാംസങ്, കാൻഡി, കാസിയോ, ജിഷോക്ക്, ബേബി-ജി, എഡിഫൈസ്, സിറ്റിസൺ, ബുലോവ, ഐസർ എന്നിങ്ങനെയുള്ള മുൻനിര ബ്രാൻഡുകളാണ് ഓഫറുകളോടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ ഒമ്പത് മുതൽ തന്നെ വലിയ തിരക്കാണ് സാർക്കോയുടെ വെയർഹൗസ് സെയിലിൽ അനുഭവപ്പെട്ടത്. ഇത്രയധികം ആളുകൾ ഒഴുകിയെത്തിയതിലും വിശ്വസനീയമായ ബ്രാൻഡുകളെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയതിലും അഭിമാനവും അതിയായ സന്തോഷമുവുണ്ടെന്നും അധികൃതർ പറഞ്ഞു.
മികച്ച ഓഫറുകളോടെ ഇലക്ട്രിക് ഉപകരണങ്ങൾ സ്വന്തമാക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നും സാർക്കോ പ്രതിനിധികൾ വ്യക്തമാക്കി. അതേസമയം ഒമാനിലെ സാംസങ് കൺസ്യൂമർ ഇലക്ട്രോണിക്സിന്റെ ഏക അംഗീകൃത വിതരണക്കാരായി സാർക്കോയെ നിയമിച്ചിരുന്നു. ഏപ്രിൽ ഒന്ന് മുതലാണ് സാംസങ്ങിന്റെ വിപുലമായ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ വിതരണം പൂർണമായും സാർക്കോ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.