മസ്കത്തിലെ ഷെറാട്ടൺ ഹോട്ടലിൽ നടന്ന സ്ട്രാറ്റജിക് പാർട്ണർ കൺവെൻഷൻ
മസ്കത്ത്: ഒമാനിലെ സാംസങ് കൺസ്യൂമർ ഇലക്ട്രോണിക്സിന്റെ ഏക അംഗീകൃത വിതരണക്കാരനായി സാർക്കോയെ നിയമിച്ചു. ഏപ്രിൽ ഒന്നു മുതലാണ് സാംസങ്ങിന്റെ വിപുലമായ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ വിതരണം പൂർണമായും സാർക്കോ ഏറ്റെടുത്തത്. മസ്കത്തിലെ ഷെറാട്ടൺ ഹോട്ടലിൽ നടന്ന സ്ട്രാറ്റജിക് പാർട്നർ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം.
സാംസങ്ങിന്റെ മൊത്ത വിതരണക്കാരാവുന്ന സാർക്കോ മെച്ചപ്പെട്ട മൂല്യവർധിത സേവനമാണ് ഉറപ്പ് നൽകുന്നത്. റീട്ടെയിൽ മേഖലയിൽനിന്നുള്ള പ്രമുഖർ, വിവിധ മന്ത്രാലയ പ്രതിനിധികൾ, കോർപറേറ്റ് ക്ലയന്റുകൾ, ബാങ്കിങ് സ്ഥാപനങ്ങൾ, മാധ്യമ പ്രതിനിധികൾ തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുത്തു. റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീൻ, മൈക്രോവേവ്, റൂം എയർ കണ്ടീഷണർ, ടെലിവിഷൻ, എന്നിവയുൾപ്പെടെ വിപുലമായ സംസങ് ഉൽപന്നങ്ങളുടെ സമ്പൂർണ വിതരണമാണ് സാർക്കോ ഏറ്റെടുക്കുന്നത്. സാംസങ് സാർകോയുടെ കഴിവുകളിലും ഒമാനിലെ വിപണി സാന്നിധ്യത്തിലും അർപ്പിച്ചിരിക്കുന്ന ആഴത്തിലുള്ള വിശ്വാസത്തെയാണ് ഇത് പ്രതിഫിലിപ്പിക്കുന്നത്.
സ്ഥാപനത്തിന്റെ തുടർച്ചയായ വിജയത്തിൽ നിർണായകമായ ഉപഭോക്താക്കളുടെയും പങ്കാളികളുടെയും പിന്തുണ ആത്മാർഥമായി നന്ദിയുണ്ടെന്നും സി.ഇ.ഒ. സഞ്ജീവ് അവസ്തി പറഞ്ഞു.
ഒമാനിലുടനീളം ബ്രാൻഡിന്റെ വ്യാപ്തി വികസിപ്പിക്കാൻ പ്രതിബദ്ധതയോടെ പ്രവർത്തിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.