മസ്കത്ത്: ഖത്തറുൾപ്പെടെ നാല് രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾ താൽകാലികമായി നിർത്തിവെച്ച് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. മേഖലയിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യവും അതിന്റെ ഫലമായുണ്ടാകുന്ന വ്യോമാതിർത്തി അടച്ചതും കണക്കിലെടുത്ത് ഇറാൻ, ഇറാഖ്, അസർബൈജാൻ, ഖത്തർ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവിസുകൾ ആണ് നിർത്തവെച്ചതെന്ന് സലാം എയർ അറിയിച്ചു.
വ്യോമാതിർത്തി അടച്ചിടൽ ഈ റൂട്ടുകളെ നേരിട്ട് ബാധിച്ചിട്ടുണ്ട്.അതിനാൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് അടിയന്തര നടപടി. ഷെഡ്യൂൾചെയ്ത മറ്റ് സലാംഎയർ വിമാനങ്ങൾക്ക് കാലതാമസം നേരിടേണ്ടിവരും.
വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് www.SalamAir.com സന്ദർശിച്ച് യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസിനെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യണമെന്നും സലാം എയർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.