സലാലയിൽ നടന്ന ലീഡേഴ്സ് ഫോറം യോഗം

അവധിക്കാലമെത്തിയിട്ടും സലാല സർവിസ് എക്സ്‌പ്രസ്‌ പുനരാരംഭിച്ചില്ല; പ്രതിഷേധം ശക്തമാവുന്നു

സലാല: കഴിഞ്ഞ മാർച്ചിൽ പുനരാംഭിക്കുമെന്ന് പറഞ്ഞ സലാല സർവിസുകൾ ഇതുവരെയും പുനരാരംഭിക്കാതെ മലയാളി പ്രവാസികളെ വട്ടം കറക്കി എയർ ഇന്ത്യ എക്സ്പ്രസ്‌. ജൂൺ 12 ഓടെയാണ് സലാലയിൽ വാർഷിക സ്കൂൾ അവധിയാരംഭിക്കുന്നത്‌. എന്നാൽ, ഇതുവരെയും സർവിസ്‌ പുനരാരംഭിക്കുമെന്ന ഒരു സൂചനയുമില്ല. മസ്കത്തിൽ നിന്ന് നേരത്തെ റദ്ദ്‌ ചെയ്ത സർവിസുകൾ പുനരാംഭിച്ചിട്ടും സലാലയോടുള്ള അവഗണന തുടരുകയാണ്. എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ആഴ്‌ചയിൽ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും നടത്തിയിരുന്ന സർവിസുകൾ സലാല മലയാളികളുടെ നാടണയാനുള്ള ഏക മാർഗമായിരുന്നു. ഇതാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ ഒക്‌ടോബർ മുതൽ അവസാനിപ്പിച്ചത്‌.

പ്രവാസി സംഘടനകളുടെ പൊതു വേദിയായ ലിഡേഴ്സ്‌ ഫോറം പ്രതിഷേധ യോഗം സംഘടിപ്പിച്ചു. എലൈറ്റ്‌ റസ്റ്ററന്റിൽ നടന്ന പരിപാടി ഡോ.കെ. സനാതനൻ, റസൽ മുഹമ്മദ്‌, സി.വി. സുദർശനൻ എന്നിവർ നിയന്ത്രിച്ചു. എക്സ്പ്രസ്‌ കൺട്രി ഹെഡ്‌ ഉൾപ്പടെ ഉത്തരവാദപ്പെട്ടവർക്ക്‌ നിവേദനങ്ങൾ നൽകാൻ തീരുമാനിച്ചു. നേരത്തെ കെ.എം.സി.സി, പ്രവാസി വെൽഫയർ എന്നിവർ മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകിയിരുന്നു.

ഉയർന്ന് നിരക്കിൽ മസ്കത്ത്‌ വഴി നാട്ടിലേക്കുള്ള യാത്ര സാധാരണ പ്രവാസി കുടുംബങ്ങൾക്ക്‌ വലിയ ബാധ്യതയാണുണ്ടാക്കുക. അത്‌ കൊണ്ട്‌ തന്നെ മാറിയ സാഹ ചര്യത്തിൽ വൈകാതെ തന്നെ സർവിസുകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് സലാലയിലെ പ്രവാസികൾ.

Tags:    
News Summary - Salalah Service Express not restarted despite holiday; protests intensify

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.