ബലിപെരുന്നാൾ: മസ്കത്തിലെ ഇന്ത്യൻ എംബസിക്ക് അവധി

മസ്കത്ത്: ബലിപെരുന്നാൾ പ്രമാണിച്ച് മസ്കത്തിലെ ഇന്ത്യൻ എംബസിക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അവധി ദിനത്തിൽ എംബസിയുടെ പതിവ് പ്രവർത്തനങ്ങളും കോൺസുലർ സേവനങ്ങളും താൽക്കാലികമായി നിർത്തിവെക്കും. പെരുന്നാൾ അവധിക്ക് ശേഷം ഓഫീസ് പ്രവർത്തനങ്ങൾ സാധാരണ നിലയിൽ പുനരാരംഭിക്കും.

അടിയന്തര സാഹചര്യങ്ങളിൽ ഒമാനിലെ ഇന്ത്യൻ പൗരന്മാർക്ക് സഹായം ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ലൈൻ സംവിധാനം എംബസി സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര കോൺസുലർ സഹായങ്ങൾ ആവശ്യമുള്ളവർക്ക് 98282270 എന്ന നമ്പറിലും കമ്മ്യൂണിറ്റി വെൽഫെയർ സംബന്ധമായ ആവശ്യങ്ങൾക്ക് 80071234 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം.

Tags:    
News Summary - Eid al-Adha holiday for Indian Embassy in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.