സലാല: സലാലയിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ശനിയാഴ്ച രണ്ട് മണിക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 446 വിമാനം നാലര മണിക്കൂർ താമസിച്ച് 6.25ന് ആണ് പുറപ്പെട്ടത് സാങ്കേതിക പ്രശ്നമാണ് വിമാനം വൈകാൻ കാരണമെന്നാണ് അധികൃതർ യാത്രക്കാരെ അറിയിച്ചത്.
കൊച്ചിയിൽനിന്ന് രാവിലെ 10.30 ന് പുറപ്പെട്ട് 1.05 ന് സലാലയിലെത്തി ഇവിടുന്ന് ക്യത്യസമയത്ത് തിരികെ പുറപ്പെടാനൊരുങ്ങി റൺവെയിലെത്തിയതിന് ശേഷമാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് വിമാനം പാർക്ക് ബേയിലേക്ക് മാറ്റി യാത്രക്കാരെ ഇറക്കുകയായിരുന്നു. കുടുംബങ്ങളും കുട്ടികളുമുൾപ്പെടെ വിമാനം ഏകദേശം ഫുൾ ആയിരുന്നു. യാത്രക്കാരെ രണ്ട് മണിക്കൂറിന് ശേഷമാണ് പുറത്തിറക്കിയതെന്ന് യാത്രക്കാരനായ സജീബ് ജലാൽ പറഞ്ഞു. വൈകിയാണെങ്കിലും ഇന്ന് തന്നെ തിരിക്കാനായതിന്റെ സന്തോഷത്തിലാണ് യാത്രക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.