ഖരീഫ് സീസണിൽ സലാല വിമാനത്താവളം വഴി യാത്ര ചെയ്തത് 6.86 ലക്ഷം യാത്രക്കാർ

മസ്കത്ത്: ഖരീഫ് ദോഫർ സീസണിൽ സലാല വിമാനത്താവളം വഴി യാത്ര ചെയ്തത് 6,86,808 പേർ. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയുള്ള മൂന്ന് മാസത്തെ കണക്കാണിത്. ഈ കാലയളവിൽ വിമാനത്താവളത്തിൽ 5,148 വിമാന സർവിസുകളാണ് നടന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സലാലയിലേക്കെത്തിയ വിമാനങ്ങളുടെ എണ്ണത്തിൽ നാല് ശതമാനം വർധനവുണ്ടായി. ഇത്തവണ 2,561 വിമാനങ്ങളാണ് സലാലയിൽ എത്തിയത്. ജൂണിൽ 92,735 യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത് . ജൂലൈയിൽ ഇത് 2,36,088 ആയി ഉയർന്നു. ഓഗസ്റ്റിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയത്—3,57,985 പേർ.

വിമാന സർവിസുകളുടെ എണ്ണവും ഇതേ കാലയളവിൽ ഉയർന്നു. ഖരീഫ് സീസണിലെ വിനോദസഞ്ചാരികളുടെ ഈ തിരക്ക് സലാല വിമാനത്താവളത്തിലെ യാത്രക്കാരുടെയും വിമാന സർവിസുകളുടെയും എണ്ണത്തിലും വലിയ മാറ്റമുണ്ടാക്കിയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗിക വക്താവ് ഹാമിദ് ബിൻ അഹമ്മദ് അൽ ബറാഷ്ദി പറഞ്ഞു.

Tags:    
News Summary - 686,000 passengers traveled through Salalah Airport during the Khareef season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.