തിരുനബി, കാലം തേടുന്ന കാരുണ്യം: സൂറിൽ നബിദിനാഘോഷം വർണാഭമായി സമാപിച്ചു

സൂർ : ‘തിരുനബി, കാലം തേടുന്ന കാരുണ്യം’ എന്ന പ്രമേയത്തിൽ സൂർ കേരള മുസ്‍ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ദാറുൽ ഖുർആൻ ഹയർ സെക്കൻഡറി മദ്റസയുടെ നബിദിനാ ഘോഷ പരിപാടികൾ വർണാഭമായി സമാപിച്ചു. റബീഉൽ അവ്വൽ ഒന്നിന് ആരംഭിച്ച മിലാദ് കാമ്പയിന്റെ സമാപന സമ്മേളനം സൂർ ക്ലബ്ബിൽ നടന്നു.

പ്രധാനാധ്യാപകൻ ബശീർ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മു ഹിയുദ്ദീൻ മുസ്‍ലിയാർ അധ്യക്ഷത വഹിച്ചു. ഒമാൻ ഔഖാഫ് പ്രതിനിധി ശൈഖ് സ്വലാഹ് റബീഅ് അൽ മുഖൈനി മുഖ്യപ്രഭാഷണം നിർവഹിച്ചു. പഠനത്തിൽ മികവ് തെളിയിച്ച സാഹിയ സഹീർ, റാനിയ ഫാത്തിമ, റാജിഹ് അലി, ആയിഷ തസ്ന, മുഹമ്മദ് നബ്ഹാൻ, റിയാൻ റസാഖ്, മുഹമ്മദ് ഫഹദ്, ഇൻഷാ ഇസ്ഹാഖ്, അബ്ദുല്ല, മുഹമ്മദ് ഫസൽ, മുഹമ്മദ് ഇഹ്സാൻ എന്നിവരെ അനുമോദിച്ചു.

വിവിധ മത്സരങ്ങളിൽ വിജയികളായവരെയും ആദരിച്ചു. സൈക്കിളുകളും മറ്റ് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു. കലാപരിപാടികൾ, ഫ്ലവർ ഷോ, സ്കൗട്ട് പരേഡ്, ദഫ് പ്രദർശനം എന്നിവ ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി. മൗലിദ് സദസ്സിന് അബുബക്കർ സിദ്ദീഖ്, ഫൈസ ൽ ഫൈസി, ജുനൈദ് ഫൈസി എന്നിവർ നേതൃത്വം നൽകി. സൈനുദ്ദീൻ കൊടുവള്ളി, ശംസുദ്ദീൻ മൗലവി, ശംസുദ്ദീൻ ഹൈതമി, ഇമാം ശൈഖ് സ്വലാഹ്, ശുഐബ് ഫൈസി സംബന്ധിച്ചു.

 

നവാസ് ആലപ്പുഴ, അബ്ദുൽ ബശീർ വടക്കാഞ്ചേരി, അബ്ദു ന്നാസർ കണ്ണൂർ, ഷാനവാസ് തിരുവനന്തപുരം, അബ്ദുൽ ഖാദർ നാദാപുരം, ഫൈസൽ ആല പ്പുഴ, അൽത്വാഫ് കണ്ണൂർ, അബ്ദു ൽ റശീദ് കണ്ണൂർ, സ്വാലിഹ് തലയാട്, ഹംസ വാളക്കുളം, റിയാസ് വർക്കല, സഈദ് കുത്തുപറ മ്പ്, ഹനീഫ് മംഗലാപുരം, അബ്ദു റഹ്‌മാൻ, അബ്ദുൽ റഹീം, ശഹീർ പയ്യന്നൂർ, മൊയ്തീൻകുട്ടി നെല്ലായ, മൻസൂർ കണ്ണൂർ, മുസ്തഫ കൊളപ്പുറം, അബ്ദുൽ റസാഖ്, ഇസ്ഹാഖ്, നസീർ കൂടല്ലൂർ, സുഹൈൽ കണ്ണൂർ, സുഹൈൽ പാലക്കാട്,

അബ്ദുൽ ലത്തീഫ് നല്ലളം, മുഹമ്മദ് ശമീർ തിരുവനന്തപുരം, മുഹമ്മദ് ശാഫി വടകര, ശബീർ വലപ്പാട്, മുസ്തഫ കണ്ണൂർ, ശഹീർ കണ്ണൂർ, മൂസ കുഞ്ഞ്, റാഫി തളിക്കുളം, ഫാറൂഖ് കണ്ണൂർ, മുഹമ്മദ് നസീബ് , ഉമ്മർ ബേക്കറി, അഷ്റഫ് അഫ്‌നാൻ, ജാഫർ മുക്കം, ഇർഷാദ് അൻവരി, അബൂത്വാ ഹിർ, റാസിഖ് കണ്ണൂർ, സഅദ് കണ്ണൂർ, നൗഫൽ കൊണ്ടോട്ടി, സൈദ് നെല്ലായ, ഷാജി കൊ ല്ലം, ലിയാഖത്ത് അലി, ഷജിൽ തിരൂർ, സുഫൈൽ, ഷാനവാസ്, മുഹമ്മദ്, ശമീം അൽ ഗസാനിയ്യ പങ്കെടുത്തു. സൂർ കേരള മുസ്‌ലിം ജമാഅ ത്ത് കമ്മിറ്റി സെക്രട്ടറി ആബിദ് മൗലവി എറണാകുളം സ്വാഗതവും കൺവീനർ ശിഹാബ് വാളക്കുളം നന്ദിയും പറഞ്ഞു.

Tags:    
News Summary - Nabidinam celebrations conclude colorfully in Sur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.