പു​റ​വ​ങ്ക​ര പ്രോ​ജ​ക്​​ട്​​സ്​ ​റോ​ഡ്​ ഷോ ​സ​ലാ​ല​യി​ൽ നാ​ളെ

സലാല: ഇന്ത്യയിലെ മുൻനിര ബിൽഡർമാരായ പുറവങ്കര  പ്രോജക്ട്സി​െൻറ എക്സ്ക്ലൂസിവ് റോഡ് ഷോ സലാലയിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. 
സലാലയിലെ ഹോട്ടൽ ഹംദാൻ പ്ലാസയിലാണ് റോഡ്ഷോ നടക്കുക. കൊച്ചിയിലും ബംഗളൂരുവിലും പുണെയിലും തമിഴ്നാട്ടിലുമായുള്ള പുറവങ്കരയുടെ പൂർത്തിയായ പദ്ധതികളെ കുറിച്ച വിശദ വിവരങ്ങൾ പരിപാടിയിൽ ലഭ്യമാകും.  വാങ്ങാൻ താൽപര്യമുള്ള ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യവും ലഭിക്കും. ഇന്ത്യയിലെ മുൻനിര ബിൽഡർമാരിൽ ഒന്നായ പുറവങ്കര മെട്രോ നഗരങ്ങൾക്ക് പുറമെ ടയർ രണ്ട്, മൂന്ന് നഗരങ്ങളിലും സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. ദുബൈയടക്കം മിഡിലീസ്റ്റ് നഗരങ്ങളിലും ഒാഫിസുള്ള കമ്പനി വൈകാതെ മസ്കത്തിലും ഒാഫിസ് തുറക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

Tags:    
News Summary - Salala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.