സലാല: സലാല ടൂറിസം ഫെസ്റ്റിവൽ വെള്ളിയാഴ്ച സമാപിക്കും. ജൂലൈ 11 മുതൽ ഇത്തീനിലെ നഗരസ ഭ റിക്രിയേഷനൽ സെൻററിൽ നടക്കുന്ന ഫെസ്റ്റിവലിൽ ഖരീഫ് സഞ്ചാരികളും ദോഫാർ നിവാസികളുമടക്കം ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിയത്. ലബനീസ് ഗായിക നാൻസി അജ്റാമിെൻറ സംഗീത പരിപാടിയായിരുന്നു ബുധനാഴ്ചയിലെ ശ്രദ്ധേയമായ പരിപാടി. ഇത്തീൻ റിക്രിയേഷൻ സെൻററിനോടു ചേർന്ന അൽ മുറൂജ് ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി കാണികളെത്തി. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി അറബ് ഗായകരായ കാദിം അൽ സാഹിറിെൻറയും താമർ ഹൊസ്നിയുടെയും സംഗീതപരിപാടികളും നടന്നു. വൈവിധ്യമാർന്ന നിരവധി പരിപാടികളോടെയാണ് പരിപാടി സമാപിക്കുക. പരമ്പരാഗതമായ ‘അൽ ബാറ’ മത്സരവും ഒമാനി നാടൻ സംഗീത മത്സരവും വെള്ളിയാഴ്ച നടന്നു. നഗരസഭ റിക്രിയേഷനൽ സെൻററിനൊപ്പം വിവിധയിടങ്ങളിലായി സ്വകാര്യ മേഖലയുമായി സഹകരിച്ച് നിരവധി പരിപാടികളും ഒരുക്കിയിരുന്നു.
സഹൽനൂത്തിലെ ബലൂൺ കാർണിവൽ, സംഹറം ടൂറിസ്റ്റ് വില്ലേജ്, അതിന ലാൻറ് പാർക്ക്, തഖാ-മിർബാത്ത് പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലായാണ് വിവിധ പരിപാടികൾ നടന്നത്. ഫെസ്റ്റിവൽ നഗരിയിൽ വിവിധയിനം പ്രദർശനങ്ങൾ, ബോധവത്കരണ പരിപാടികൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ പവിലിയനുകൾ തുടങ്ങിയവ ഉണ്ടായിരുന്നു. ഖുർആൻ മനഃപാഠ മത്സരം, ഫോേട്ടാഗ്രഫി ഫെസ്റ്റിവൽ, ഫൈൻ ആർട്സ് മത്സരം, വിവിധ വിലായത്തുകൾക്കായുള്ള മത്സരം തുടങ്ങിയവയും ഫെസ്റ്റിവൽ ഭാഗമായി നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.