ടീം സഹം ചാലഞ്ചേഴ്സ്
സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന്റെ ജേതാക്കളായ
ബ്ലൂ ടൈറ്റൻ സുഹാർ
സുഹാർ: ടീം സഹം ചാലഞ്ചേഴ്സ് സംഘടിപ്പിച്ച ഏഴാമത് ക്രിക്കറ്റ് ടൂർണമെന്റിന്റെ ബ്ലൂ ടൈറ്റൻ സുഹാർ ജേതാക്കളായി. കലാശക്കളിയിൽ മാംഗ്ലൂർ ഫ്രണ്ട്സ് സുഹാറിനെ 20 റൺസിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈറ്റൻ സുഹാർ ആറ് വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എടുത്തു. മാംഗ്ലൂർ ഫ്രണ്ട്സ് സുഹാറിന് ഒരു വിക്കറ്റ് നഷ്ടത്തിൽ 23 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
സമയ പരിമിതിമൂലം ഫൈനൽ മത്സരം നാല് ഓവറായി ചുരുക്കിയിരുന്നു. ഫലജിൽ മൂന്ന് ഗ്രൗണ്ടുകളിലും സഹമിൽ രണ്ട് ഗ്രൗണ്ടിലുമായി നടന്ന ടൂർണമെന്റിൽ പതിനേഴ് ടീമുകളാണ് മാറ്റുരച്ചത്. വിജയിച്ച ടീമിനുള്ള ടെലി ജങ്ഷൻ റസ്റ്റാറന്റ് ട്രോഫിയും ദനൂബ് കാഷ് പ്രൈസും ചടങ്ങിൽ സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള അൽഅറബ് സെറാമിക് ട്രോഫിയും സഹം ഫർണിച്ചർ കാഷ് പ്രൈസും നൽകി.
ഫൈനലിലെത്തിയ ടീമിലെ അംഗങ്ങൾക്ക് മെഡലുകൾ നൽകി ആദരിച്ചു. ടൂർണമെന്റിലെ നല്ല കളിക്കാരനും മികച്ച ബാറ്ററുമായി മാംഗ്ലൂർ ഫ്രണ്ട്സ് സുഹാറിലെ ദീപക് ഷെട്ടിയെയും നല്ല ബൗളറായി ഇംറാനെയും തിരഞ്ഞെടുത്തു. ഫെയർ പ്ലെ അവാർഡിന് സഹം ചാലഞ്ചേഴ്സ് ബി ടീമും അർഹരായി. ബ്ലൂ ടൈറ്റൻ സുഹാറിലെ കൗഷിക് ഷെട്ടിയാണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.