ടീം സഹം ചലഞ്ചേഴ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ബ്ലൂ ടൈറ്റാൻ സോഹാർ ടീം
സോഹാർ: ബാത്തിന മേഖലയിലെ ക്രിക്കറ്റ് ടൂർണമെന്റായ ടീം സഹം ചലഞ്ചേഴ്സ് ഒമ്പതാമത് ക്രിക്കറ്റ് ടൂർണമെന്റിന്റെ വാശിയേറിയ ഫൈനൽ മത്സരത്തിൽ ബ്ലൂ ടൈറ്റാൻ സോഹാർ ജേതാക്കളായി. ഡി.ഡബ്ല്യു.എസ് ഫ്രണ്ട്സ് ഇലവനെയാണ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഡി.ഡബ്ല്യു.എസ് ഫ്രണ്ട്സ് ഇലവൻ ബി.ടി.എസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബി.ടി.എസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡി.ഡബ്ല്യു.എസ് ഫ്രണ്ട്സ് ഇലവന് ആറ് വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എടുക്കാനേ പറ്റിയുള്ളു. ഫലജിലെ അഞ്ച് ഗ്രൗണ്ടുകളിലും സഹമിലെ ചാലഞ്ചേഴ്സ് ഗ്രൗണ്ടിലുമായി നടന്ന ടൂർണമെന്റിൽ 22 ടീമുകൾ മാറ്റുരച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ കൈമാറി. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും കാഷ് പ്രൈസും നൽകി.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ബി.ടി.എസിലെ ആചാര്യ ശ്രീപതിയെയും മികച്ച ബാറ്റ്സ്മാൻ ആയി സഹം ചാലഞ്ചേഴ്സിലെ ബിലാലിനെയും മികച്ച ബൗളറായി ബി.സി.സിയിലെ ഇർഫനെയും മികച്ച വിക്കറ്റ് കീപ്പർ ആയി ബി.ടി.എസിലെ അശോക് ആചാര്യയെയും തെരഞ്ഞെടുത്തു. ഫെയർ പ്ലേ അവാർഡിന് ടീം ബി.സി.സി അർഹമായി. ഫൈനൽ മാൻ ഓഫ് ദി മാച്ച് ആയി ബി.ടി.എസിലെ ആചാര്യ ശ്രീപതിയെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.