മസ്കത്ത്: ഒക്ടോബർ ഒന്ന് മുതൽ ലിഥിയം പവർബാങ്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ പുതിയ നടപടി സ്വീകരിച്ചത്.
പവർബാങ്കുകൾ മൂലമുണ്ടാകുന്ന തീപിടിത്ത അപകടങ്ങളെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകൾക്കുള്ള പ്രതികരണമായാണ് ഈ മാറ്റം. കർശനമായ സുരക്ഷാനിയമങ്ങൾക്ക് വിധേയമായി യാത്രക്കാർക്ക് സ്പെയർ ബാറ്ററികൾ കൊണ്ടുപോകാൻ അനുവാദമുണ്ട്.
അനുവദനീയമായ എല്ലാ സ്പെയർ ബാറ്ററികളും മുഴുവൻ വിമാനത്തിലും ഓഫാക്കണം. 100 വാട്ട് അവറിൽ താഴെയുള്ള പവർ ബാങ്കുകൾ സ്വിച്ച് ഓഫ് ചെയ്ത് സീറ്റിനടിയിലോ സീറ്റ് പോക്കറ്റിലോ സൂക്ഷിക്കാം.
എന്നാൽ, വിമാനത്തിൽ വെച്ച് ഏതെങ്കിലും ഉപകരണം ചാർജ് ചെയ്യാനോ സ്വയം ചാർജ് ചെയ്യാനോ പാടുള്ളതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.