‘സ​ഫ​ല​മീ​യാ​ത്ര’ നാ​ളെ അ​ര​ങ്ങേ​റും

മ​സ്ക​ത്ത്​: തി​യ​റ്റ​ർ ഗ്രൂ​പ് മ​സ്ക​ത്തി​ന്റെ ഏ​ഴാ​മ​ത് നാ​ട​കം ‘സ​ഫ​ല​മീ​യാ​ത്ര’ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​റൂ​വി അ​ൽ​ഫ​ലാ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റും. കേ​ര​ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​താ​വ് ജ​യ​ൻ തി​രു​മ​ന​യു​ടെ ര​ച​ന​യി​ൽ, തി​യ​റ്റ​ർ ഗ്രൂ​പ് മ​സ്ക​ത്തി​നു​വേ​ണ്ടി എ​ല്ലാ നാ​ട​ക​ങ്ങ​ളും സം​വി​ധാ​നം നി​ർ​വ​ഹി​ച്ച അ​ൻ​സാ​ർ ഇ​ബ്രാ​ഹിം ത​ന്നെ​യാ​ണ് സ​ഫ​ല​മീ​യാ​ത്ര​ക്കും രം​ഗ​ഭാ​ഷ ഒ​രു​ക്കി​യ​ത്.

ക​ലാ​ര​ത്ന ആ​ർ​ട്ടി​സ്റ്റ് സു​ജാ​ത​ൻ മാ​സ്റ്റ​ർ വ​യ​നാ​ട​ൻ ചു​ര​ത്തി​ലേ​ക്കും ഗോ​ത​മ്പി​ന്റെ നി​റ​മു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കും പ്രേ​ക്ഷ​ക​രെ കൊ​ണ്ടു​പോ​കും. ആ​റാം ത​വ​ണ​യാ​ണ് സു​ജാ​ത​ൻ മാ​ഷ് തി​യ​റ്റ​ർ ഗ്രൂ​പ് മ​സ്ക​ത്തി​നു​വേ​ണ്ടി രം​ഗ​പ​ടം ഒ​രു​ക്കു​ന്ന​ത്. തി​യ​റ്റ​ർ ഗ്രൂ​പ്പി​ന്റെ 25ഓ​ളം ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും നാ​ട​ക​ത്തി​ൽ വേ​ഷ​മി​ടു​ന്നു​ണ്ട്.

വ​ർ​ത്ത​മാ​ന ഭാ​ര​ത​ത്തി​ലെ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും അ​ക​റ്റി​നി​ർ​ത്തു​ന്ന​വ​രു​ടെ​യും വേ​ദ​ന​യു​ടെ ഒ​റ്റ​യ​ടി പ്പാ​ത​യി​ലൂ​ടെ​യാ​ണ് നാ​ട​കം സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ൻ അ​ൻ​സാ​ർ ഇ​ബ്രാ​ഹിം പ​റ​ഞ്ഞു.

ന​ട​പ്പു​കാ​ല​ത്തി​ന്റെ ദുഃ​ഖ​ങ്ങ​ളും സ​ന്തോ​ഷ​ങ്ങ​ളും ന​മ്മ​ൾ ചോ​ദി​ക്കാ​ൻ മ​ന​സ്സി​ൽ സൂ​ക്ഷി​ച്ച ചോ​ദ്യ​ങ്ങ​ളും അ​തി​ന് ആ​രോ ത​രേ​ണ്ട മ​റു​പ​ടി​യും നാ​ട​ക​ത്തി​ൽ ഇ​ഴ​ചേ​ർ​ത്തി​രി​ക്കു​ന്നു​വെ​ന്നും മാ​ന​വ​സ​മു​ദാ​യ​ത്തി​ന്റെ ന​ന്മ​തി​ന്മ​ക​ളെ അ​പ​ഗ്ര​ഥ​നം ചെ​യ്യേ​ണ്ട ക​ല​യാ​ണെ​ന്നും തി​യ​റ്റ​ർ ഗ്രൂ​പ് മ​സ്ക​ത്ത് മു​ൻ​കാ​ല​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ച്ച നാ​ട​ക​ങ്ങ​ളെ​പോ​ലെ ത​ന്നെ സ​ഫ​ല​മീ​യാ​ത്ര​യും പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

നാ​ട​ക​വി​രു​ന്നൊ​രു​ക്കു​ക​യ​ല്ല, വ​രാ​ൻ പോ​കു​ന്ന വി​പ​ത്തി​ന്റെ സൂ​ച​ന​ക​ൾ​ക്കൊ​പ്പം സ്നേ​ഹ​മെ​ന്ന മ​ഹാ​മു​ദ്രാ​വാ​ക്യം മു​ഴ​ക്കി തി​ന്മ​ക്കെ​തി​രെ​യു​ള്ള ന​ന്മ​യു​ടെ വി​ജ​യം ഉ​റ​പ്പി​ച്ച് എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ കാ​ണു​ന്ന സ​മ​സ്ത വി​ശ്വാ​സ​ങ്ങ​ൾ​ക്കും ഇ​ട​മു​ള്ള മ​നു​ഷ്യ​ന്റെ സ്നേ​ഹം സം​ഗീ​തം പോ​ലെ ആ​സ്വ​ദി​ക്കു​ന്ന ഒ​രു ജ​ന​ത​യും അ​വ​ർ​ക്ക് ത​ണ​ലാ​യി ഒ​രി​ന്ത്യ​യും ഇ​വി​ടെ​യു​ണ്ടാ​വ​ണ​മെ​ന്ന സ​​ന്ദേ​ശ​മാ​ണ്​ ന​ൽ​കു​ന്ന​തെ​ന്നും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

Tags:    
News Summary - Sabhalamee yathra will perform on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.