‘റൂവി കപ്പ് 2022’ ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ സമീക്ഷ് ഇലവന് സംഘാടകർ ട്രോഫി സമ്മാനിക്കുന്നു
മസ്കത്ത്: കൈരളി ആർട്സ് ക്ലബ് ഒമാൻ റൂവി യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'റൂവി കപ്പ് 2022' ക്രിക്കറ്റ് ടൂർണമെന്റിൽ സമീക്ഷ് ഇലവൻ ജേതാക്കളായി. അമീറാത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഡെസേർട്ട് ഇലവനെയാണ് പരാജയപ്പെടുത്തിയത്. ഒമാനിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള പ്രധാനപ്പെട്ട 16 ടീമുകളാണ് ടൂർണമെന്റിൽ മത്സരിച്ചത്. സമീക്ഷ് ഇലവെൻറ അശോകിനെ മാൻ ഓഫ് ദ സീരീസായും മാൻ ഓഫ് ദ മാച്ചായും തെരഞ്ഞെടുത്തു. ഡെസേർട്ട് ഇലവെൻറ രാഹുലാണ് മികച്ച ബൗളർ. മത്സരം ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുഗതൻ അധ്യക്ഷത വഹിച്ചു. കൈരളി ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ സംസാരിച്ചു. വരുംവർഷങ്ങളിലും മികച്ച രീതിൽ റൂവി കപ്പ് സഘടിപ്പിക്കുമെന്നു സംഘാടക സമിതി അറിയിച്ചു. കൈരളി ആർട്സ് ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ, പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുബിൻ ജേക്കബ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു. യൂനിറ്റ് സെക്രട്ടറി റിയാസ് സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.