മസ്കത്ത് റൂവിയിലെ വോൾട്ട് ജിം ഓണാഘോഷത്തിൽനിന്ന്
മസ്കത്ത്: മസ്കത്ത് റൂവിയിലെ വോൾട്ട് ജിം ഓണാഘോഷം നടത്തി. യൂനിമണി എക്സ്ചേഞ്ച് ഒമാൻ സി.ഇ.ഒ ബോബൻ, ലോകത്തിലെ ഏറ്റവും കഠിനമായ കായികമത്സരമായ അയൺ മാൻ ഫുൾ ട്രയത്തലോൺ മത്സരത്തിൽ വിജയം കുറിച്ച ആലപ്പുഴ സ്വദേശി ഷാനവാസ് ഹക്കീം, മാധ്യമപ്രവർത്തക ജസ്ല മുഹമ്മദ്, ട്രെയിനർമാരായ ജെയ്സൺ പി. മത്തായി, ആൽഫിയ തുടങ്ങിയവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ കബീർ യൂസഫ്, മസ്കത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷറർ പി.ടി.കെ. ഷമീർ, മഞ്ജു തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാകായിക മത്സരങ്ങൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.