പ​ള​നി​യ​മ്മ റൂ​വി കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം

തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​നി​​യെ റൂ​വി കെ.​എം.​സി.​സി നാ​ട്ടി​ലെ​ത്തി​ച്ചു

മ​സ്ക​ത്ത്​: തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യി ഒ​മാ​നി​ലെ​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക്ക് തു​ണ​യാ​യി റൂ​വി കെ.​എം.​സി.​സി. 10 ദി​വ​സ​ത്തോ​ളം അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി പ​ള​നി​യ​മ്മ​യെ റൂ​വി കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു.

വീ​ട്ടു​ജോ​ലി​ക്കെ​ന്ന് പ​റ​ഞ്ഞാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ 46കാ​രി പ​ള​നി​യ​മ്മ​യെ ഏ​ജ​ന്റ് സ​ന്ദ​ർ​ശ​ക വി​സ​യി​ൽ ഒ​മാ​നി​ലെ​ത്തി​ക്കു​ന്ന​ത്. വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് എ​ങ്ങ​നെ നാ​ട്ടി​ൽ പോ​ക​ണ​മെ​ന്ന് അ​റി​യാ​തെ അ​ല​ഞ്ഞു​തി​രി​യു​മ്പോ​ഴാ​ണ് ഇ​വ​രെ റൂ​വി കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്.

മാ​ന​സി​ക​മാ​യി ആ​കെ ത​ള​ർ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു പ​ള​നി​യ​മ്മ. സം​സാ​രി​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ നി​വൃ​ത്തി ഇ​ല്ലാ​തെ ത​ള​ർ​ന്ന നി​ല​യി​ൽ റൂ​വി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് മ​സ്ജി​ദി​നു സ​മീ​പം ക​ണ്ടെ​ത്തി​യ പ​ള​നി​യ​മ്മ​യെ റൂ​വി കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

തു​ട​ർ​ന്ന് നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച്​ വ്യാ​ഴാ​ഴ്ച രാ​ത്രി കൊ​ച്ചി​യി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Ruvi KMCC brought tamilnadu native to the home country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.