മസ്‌കത്ത്: 100 റിയാലന്റെ നോട്ട് പുറത്തിറക്കിയതായി പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ) വ്യക്തമാക്കി.നിലവിൽ രാജ്യത്ത് 100 ബൈസ, അര റിയാൽ , ഒരു റിയാൽ, അഞ്ച് റിയാൽ, 10 റിയാൽ, 20 റിയാൽ, 50 റിയാൽ എന്നിവയാണ് പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകൾ.
ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നതിനോ പിൻവലിക്കുന്നതിനോ ഉള്ള വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണം. ആശയക്കുഴപ്പമുണ്ടാക്കുന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണം.
ഉയർന്ന മൂല്യമുള്ള നോട്ട് പുറത്തിറക്കുന്നതിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൾ പ്രചരിച്ചതിനെ തുടർന്നാണ് അധികൃതർ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ദേശീയ കറൻസി സംവിധാനത്തിന്റെ സ്ഥിരത, വിശ്വാസ്യത, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത സി.ബി.ഒ ആവർത്തിച്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.