ആർ.എസ്.സി സലാല മേഖല സാഹിത്യോത്സവ് വിജയികൾക്ക് ട്രോഫി കൈമാറുന്നു
സലാല: രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി സലാലയിൽ സംഘടിപ്പിച്ച സാഹിത്യോത്സവിൽ അൽ വുസ്ത സെക്ടർ ചാമ്പ്യന്മാരായി. റൈഹാൻ അൻസാരിയെ കലാ പ്രതിഭയായും ഷിംന ഫാത്തിമയെ സർഗ പ്രതിഭയായും തെരഞ്ഞെടുത്തു. ഹംദാൻ പ്ലാസയിൽ നടന്ന മത്സരത്തിൽ 80 ഇനങ്ങളിലായി 200 ഓളം വിദ്യാർഥികൾ മത്സരിച്ചു. സാംസ്കാരിക സമ്മേളനത്തിൽ ഫായിസ് കെ.വി അധ്യക്ഷതവഹിച്ചു. നാസർ ലത്തീഫി ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി ഒമാൻ ചെയർമാൻ വി.എം. ശരീഫ് സഅദി മുഖ്യ പ്രഭാഷണം നടത്തി.
നാസറുദ്ദീൻ സഖാഫി , വി.പി. അബ്ദുസലാം ഹാജി, ഷബീർ കാലടി, ജിനോയ്, രാഹുൽ എന്നിവർ ആശംസ നേർന്നു. റഫീഖ്, സമീർ, മുസ്തഫ വടക്കേക്കാാട്, ശാഹുൽ ഹമീദ് എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.