ആർ.എസ്.സി ബറക, സലാല, നിസ്വ സോൺ ഭാരവാഹികൾ
മസ്കത്ത്: രിസാല സ്റ്റഡി സർക്കിൾ ബറക, സലാല, നിസ്വ സോണുകളിലെ യൂത്ത് കൺവീനുകൾ സമാപിച്ചു. ‘താളം തെറ്റില്ല, എന്ന പ്രമേയത്തിൽ കഴിഞ്ഞ രണ്ടു മാസമായി നടന്നുവരുന്ന അംഗത്വ കാലത്തിനാണ് ഇതോടെ സമാപനമായത്. ഐ.സി.എഫ് ഡിവിഷൻ ജനറൽ സെക്രട്ടറി മുനീർ മദനി കൺവീൻ ഉദ്ഘാടനം ചെയ്തു. ബറക സോൺ അൽ ഫവാൻ ഹാളിൽ നടന്ന ബറക സോൺ കൺവീൻ സോൺ ചെയർമാൻ ശാഫി അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകൾക്ക് നാഷനൽ സെക്രട്ടറിമാരായ അർഷദ് മുക്കോളി, മിസ്ഹബ് കൂത്ത്പറമ്പ്, അൻവറുദ്ദീൻ എന്നിവർ നേത്രത്വം നൽകി. പുതിയ ഭാരവാഹികളെ ഐ.സി.എഫ് റീജനൽ ജനറൽ സെക്രട്ടറി ജമാലുദ്ദീൻ ലത്വീഫി പ്രഖ്യാപിച്ചു. ഐ.സി.എഫ് റീജനൽ സെക്രട്ടറി നിസാം കതിരൂർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മഹ്സൂം സ്വാഗതവും സവാദ് സി.കെ നഗർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഹാഫിസ് ഷംസുദ്ദീൻ സഖാഫി (ചെയർമാൻ), സവാദ് സി.കെ നഗർ (ജനറൽ സെക്രട്ടറി), നജീബ് സഖാഫി പൊന്നാനി (എക്സിക്യൂട്ടിവ് സെക്രട്ടറി), അനസ് സഅദി എടപ്പാൾ, മുഹമ്മദ് ബുജൈർ (സംഘടന), ജാഫർ പൊന്നാനി, മുഹമ്മദ് ശാഫി (ഫൈനാൻസ്) മുഹമ്മദ് ഇർശാദ്, അബുൽ ഹസൻ അശ്റഫി (കലാലയം), മുഹമ്മദ് സലീം, സമീർ മൈസൂർ (വിസ്ഡം), മിദ്ലാജ് തളിപ്പറമ്പ്, മുഹമ്മദ് ഹിസ്ബുദ്ദീൻ (മീഡിയ) എന്നിവരെ തെരഞ്ഞെടുത്തു.
അസ്സാത് ഫാമിൽ നടന്ന സലാല സോൺ കൺവീൻ അൻസാർ അഹ്സനി അധ്യക്ഷത വഹിച്ചു. ആർ. എസ്. സി ഗ്ലോബൽ കമ്മിറ്റി അംഗം ഹുദൈഫ തലശ്ശേരി കൺവീൻ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് നാഷനൽ സെക്രട്ടറിമാരായ ശരീഫ് സഅദി മഞ്ഞപറ്റ, ഷിഹാബ് പയ്യോളി, മുഹമ്മദ് മുസ്തഫ, ആബിദ് വയനാട്, എന്നിവർ നേതൃത്വം നൽകി. ഐ.സി.എഫ് റീജനൽ ഭാരവാഹികളായ നാസർ ലത്വീഫി, സുലൈമാൻ സഅദി, ആർ.എസ്.സി മുൻ ഗർഫ് കൗൺസിൽ അംഗം യാസർ പി.ടി എന്നിവർ സംസാരിച്ചു.
മുസ്തഫ വടക്കേക്കാട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷക്കീർ പുല്ലുമ്പാറ സ്വാഗതവും അജ്മൽ അൻശാദ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഫായിസ് ചാല (ചെയർമാൻ) അജ്മൽ അൻശാദ് പാനൂർ (ജനറൽ സെക്രട്ടറി) മുഹമ്മദ് യാസീൻ കോട്ടയം (എക്സിക്യൂട്ടിവ് സെക്രട്ടറി) സുഹൈൽ ശാമിൽ ഇർഫാനി, അബുള്ള കാവുംപടി (സംഘടന) അബൂബക്കർ സഫ്വാൻ നല്ലളം, റഹൂഫ് ചൊവ്വ (ഫൈനാൻസ്) മുഹമ്മദ് ആദിൽ പാപ്പിനിശ്ശേരി, മുഹമ്മദ് സഖാഫി പയ്യോളി (കലാലയം) മുസ്തഫ അഷ്റഫ് ആറ്റുപുറം, മുഹമ്മദ് സാജിദ് ചെങ്ങാനി (വിസ്ഡം) മുഹമ്മദ് ശാഹുൽ ഹമീദ് നിലമ്പൂർ, അബ്ദുൽ വാസിഹ് എ.ആർ നഗർ (മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു.
അൽ ഹുദ മദ്റസയിൽ നടന്ന നിസ്വ സോൺ കൺവീൻ സോൺ ചെയർമാൻ ഫിറോസ് അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് റീജനൽ വൈസ് പ്രസിഡന്റ് സുലൈമാൻ സഖാഫി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് നാഷനൽ ഭാരവാഹികളായ മുനീബ് ടി.കെ, ഷിഹാബ് കാപ്പാട്, റഷീദ് എന്നിവർ നേതൃത്വം നൽകി. ഇസ്ഹാഖ് കുറ്റ്യാടി നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളെ ഐ.സി.എഫ് റീജനൽ ജനറൽ സെക്രട്ടറി ഷരീഫ് തിംസ പ്രഖ്യാപിച്ചു.
പുതിയ ഭാരവാഹികളായി ഫിറോസ് വാഴയൂർ (ചെയർമാൻ), ഇസ്ഹാഖ് കുറ്റ്യാടി (ജനറൽ സെക്രട്ടറി) മുഹമ്മദ് യാസീൻ ഉമയനല്ലൂർ (എക്സിക്യൂട്ടിവ് സെക്രട്ടറി) മുഹമ്മദ് ആദിൽ അസ്ഹരി, ജസിൻ ഉമ്മർ വയനാട് (സംഘടന) അക്ബർ ബാദുശ ഒക്കൽ, റിശാദ് അമ്പലവയൽ (ഫൈനാൻസ്) മുഹമ്മദ് ബിശർ മൂത്തേടം, അജ്നാസ് ഉള്ള്യേരി (കലാലയം) ജലാലുള്ള കുടക്, മുബശിർ കുളപറമ്പ് (വിസ്ഡം) ഹമീദ് മഞ്ചേശ്വരം, ശക്കീർ പാലക്കാട് (മീഡിയ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.