മസ്കത്ത്: ട്രക്കിങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാൾക്ക് ആർ.ഒ.പിയുടെ സഹ ായ ഹസ്തം. പൊലീസ് ഹെലികോപ്ടറിലെത്തി രോഗിയെ ആശുപത്രിയിൽ എത്തിച്ചു. അൽ അവാബി വി ലായത്തിലെ അൽ ഒലായ മേഖലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. പർവതമേഖലയിലെ റോഡിലൂടെ പോവുകയായിരുന്ന സംഘത്തിലെ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നെന്ന് ആർ.ഒ.പി അറിയിച്ചു.
പർവത മേഖലകളിലൂടെ സഞ്ചരിക്കുന്നവർ യാത്രക്ക് മുമ്പ് ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് ആർ.ഒ.പി അഭ്യർഥിച്ചു. സീബ് വിലായത്തിലെ കടൽതീരത്ത് വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട ആഫ്രിക്കൻ വംശജന്പ്രാഥമിക ചികിത്സ നൽകിയതായി സിവിൽ ഡിഫൻസ് പൊതു അതോറിറ്റിയും അറിയിച്ചു. ആൾ ആരോഗ്യവാനായിരിക്കുന്നതായും അധികൃതർ ട്വിറ്ററിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.