????????? ????????????????? ???????? ????????? ?????????? ??????? ??????????? ???????? ????????????????? ????

43000 റി​യാ​ൽ ക​വ​ർ​ന്ന കേ​സി​ൽ വി​ദേ​ശി അ​റ​സ്​​റ്റി​ൽ

മ​സ്​​ക​ത്ത്​: വാ​ണി​ജ്യ സ്​​ഥാ​പ​ന​ത്തി​ൽ നി​ന്ന്​ 43,000 റി​യാ​ൽ ക​വ​ർ​ന്ന കേ​സി​ൽ വി​ദേ​ശി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലി​സാ​ണ്​ ഏ​ഷ്യ​ൻ വം​ശ​ജ​നെ പി​ടി​കൂ​ടി​യ​ത്​. ഇ​യാ​ൾ ഏ​ത്​ രാ​ജ്യ​ക്കാ​ര​നാ​ണെ​ന്ന​ത​ട​ക്കം വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. വ​ഞ്ച​ന​ക്കേ​സി​ൽ മ​റ്റൊ​രു ഏ​ഷ്യ​ൻ വം​ശ​ജ​നെ അ​റ​സ്​​റ്റു​​ചെ​യ്​​ത​താ​യി ബോ​ഷ​ർ പൊ​ലീ​സും അ​റി​യി​ച്ചു. ജോ​ലി​ക്കാ​യു​ള്ള ക​രാ​റു​ക​ൾ ന​ൽ​കാ​മെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ച്​ മ​റ്റൊ​രു വി​ദേ​ശി​യി​ൽ​നി​ന്ന്​ 25000 റി​യാ​ലാ​ണ്​ ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​ത്. വ്യാ​ജ​മാ​യി നി​ർ​മി​ച്ച ക​രാ​റു​ക​ളാ​ണ്​ ഇ​യാ​ൾ​ക്ക്​ ന​ൽ​കി​യ​ത്​
മ​സ്​​ക​ത്തി​ലെ വീ​ട്ടി​ൽ​നി​ന്ന്​ പ​ണ​വും ര​ണ്ട്​ മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ന്ന കേ​സി​ലും പ്ര​തി​യെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്ന്​ കേ​ബി​ളു​ക​ൾ മോ​ഷ്​​ടി​ച്ച ഏ​ഷ്യ​ൻ വം​ശ​ജ​നും അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ട്. രാ​ജ്യ​ത്ത്​ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ക്കു​ക​യും ക​വ​ർ​ച്ച ന​ട​ത്തു​ക​യും​ചെ​യ്​​ത ര​ണ്ട്​ അ​റ​ബ്​ വം​ശ​ജ​ർ ദോ​ഫാ​റി​ൽ പി​ടി​യി​ലാ​യി. ലൈ​സ​ൻ​സി​ല്ലാ​തെ ചി​കി​ത്സ ന​ട​ത്തി​യ ഏ​ഷ്യ​ൻ വം​ശ​ജ​നെ​യും പി​ടി​കൂ​ടി​യ​താ​യി ദോ​ഫാ​ർ പൊ​ലീ​സ്​ അ​റി​യി​ച്ചു. വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ച​മ​ഞ്ഞ്​ ഒ​രു കൂ​ട്ടം വി​ദേ​ശി​ക​ളി​ൽ​നി​ന്ന്​ പി​ടി​ച്ചു​പ​റി ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.
Tags:    
News Summary - Robbery_Oman Gulf News,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.