ഹൂർമൂസ് കടലിടുക്കിലൂടെ പോകുന്ന എണ്ണ ടാങ്കർ

യുദ്ധത്തിന് 50 നാൾ; നഷ്ടം നാലരലക്ഷം കോടിയുടെ എണ്ണ

ല​ണ്ട​ൻ: ഇ​റാ​നി​ൽ യു.​എ​സ്- ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം 50 നാ​ൾ പി​ന്നി​ടു​മ്പോ​ൾ ന​ഷ്ട​ക്ക​ണ​ക്കു​ക​ളി​ൽ മു​ങ്ങി പ​ശ്ചി​മേ​ഷ്യ​യും ലോ​ക​വും. ഇ​ത്ര​യും സ​മ​യ​ത്തി​നി​ടെ ആ​ഗോ​ള വി​പ​ണി​യി​ലെ​ത്തേ​ണ്ട 50 കോ​ടി ബാ​ര​ൽ അ​സം​സ്കൃ​ത എ​ണ്ണ​യാ​ണ് ഉ​ൽ​പാ​ദ​നം നി​ല​ച്ച് ന​ഷ്ട​മാ​യ​ത്. ഇ​തി​ന്റെ മൂ​ല്യം 5000 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 4.63 ല​ക്ഷം കോ​ടി രൂ​പ) വ​രും. എ​ന്നു​വെ​ച്ചാ​ൽ, 10 ആ​ഴ്ച ആ​ഗോ​ള വ്യോ​മ​ഗ​താ​ഗ​ത​ത്തി​നു​ള്ള ഇ​ന്ധ​ന​മാ​ണ് ഇ​ല്ലാ​തെ​യാ​യ​ത്. ലോ​ക​ത്തു​ട​നീ​ളം 11 ദി​വ​സം നി​ര​ത്തു​ക​ളി​ൽ നീ​ങ്ങു​ന്ന മൊ​ത്തം വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള ഇ​ന്ധ​ന​വും ഇ​ല്ലാ​തെ​യാ​യി.

ഗ​ൾ​ഫ് അ​റ​ബ് രാ​ജ്യ​ങ്ങ​ൾ പ്ര​തി​ദി​നം 80 ല​ക്ഷം ബാ​ര​ൽ എ​ണ്ണ​യാ​ണ് ക​യ​റ്റി അ​യ​ച്ചി​രു​ന്ന​ത്. അ​ത​ത്ര​യും ഇ​ല്ലാ​തെ​യാ​യി. സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, യു.​എ.​ഇ, കു​വൈ​ത്ത്, ബ​ഹ്റൈ​ൻ, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് വി​മാ​ന ഇ​ന്ധ​ന ക​യ​റ്റു​മ​തി ഫെ​ബ്രു​വ​രി​യി​ൽ 1.96 കോ​ടി ബാ​ര​ലാ​യി​രു​ന്ന​ത് മാ​ർ​ച്ചി​ൽ 41 ല​ക്ഷ​മാ​യി ചു​രു​ങ്ങി.

ക​യ​റ്റു​മ​തി ക​ണ​ക്കു​ക​ളി​ലെ ന​ഷ്ടം മാ​ത്രം ഇ​ത്ര ഭീ​ക​ര​മാ​ണെ​ങ്കി​ൽ മി​സൈ​ലും ​ഡ്രോ​ണു​ക​ളും പ​തി​ച്ച് കേ​ടു​പാ​ടു​ക​ൾ പ​റ്റി​യ​തും പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ച​തു​മാ​യ എ​ണ്ണ​പ്പാ​ട​ങ്ങ​ൾ പ​ഴ​യ​പോ​ലെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കാ​ൻ നാ​ലോ അ​ഞ്ചോ മാ​സ​മെ​ങ്കി​ലും എ​ടു​ക്കും. ഖ​ത്ത​ർ റാ​സ് ല​ഫാ​ൻ എ​ൽ.​എ​ൻ.​ജി സ​മു​ച്ച​യ​ത്തി​ലെ കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളും വേ​ണ്ടി​വ​രും. പ​ശ്ചി​മേ​ഷ്യ​യി​ൽ എ​ണ്ണ ക​യ​റ്റു​മ​തി പ​ഴ​യ​നി​ല​യി​ലെ​ത്താ​ൻ ര​ണ്ടു​വ​ർ​ഷ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര ഊ​ർ​ജ ഏ​ജ​ൻ​സി​യും വ്യ​ക്ത​മാ​ക്കു​ന്നു.

സ്വ​ന്ത​മാ​യി വേ​ണ്ടു​വോ​ളം എ​ണ്ണ​യു​ള്ള യു.​എ​സി​ന് പ്ര​ത്യ​ക്ഷ​ത്തി​ൽ ഇ​വ ഭീ​ഷ​ണി​യാ​കു​ന്നി​ല്ലെ​ങ്കി​ലും ആ​ഗോ​ള രാ​ഷ്ട്രീ​യ​ത്തി​ൽ രാ​ജ്യം ഇ​തു​വ​രെ​യും നി​ല​നി​ർ​ത്തി​യ മേ​ൽ​ക്കൈ ഓ​രോ നാ​ളും ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ് ഇ​റാ​ൻ യു​ദ്ധ​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഹു​ർ​മു​സ് തു​റ​ക്കാ​ൻ എ​ത്തി​യ​വ​ർ അ​ത് സ്വ​ന്തം സൈ​ന്യ​ത്തെ വി​ന്യ​സി​ച്ച് അ​ട​ക്കു​ന്ന​തി​ലെ​ത്തി​നി​ൽ​ക്കു​ന്നു കാ​ര്യ​ങ്ങ​ൾ. ആ​ദ്യം ഇ​റാ​നു​മാ​യും പി​ന്നീ​ട് ല​ബ​നാ​നി​ലും ട്രം​പ് നേ​രി​ട്ട് വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടും ഹു​ർ​മു​സ് ഇ​പ്പോ​ഴും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

ല​ബ​നാ​നി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ഹു​ർ​മു​സ് തു​റ​ന്ന് ഇ​റാ​ൻ പ്ര​തി​ക​രി​ച്ചെ​ങ്കി​ലും രാ​ജ്യ​ത്തി​ന്റെ തു​റ​മു​ഖ​ങ്ങ​ൾ​ക്കു​മേ​ൽ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കാ​ൻ യു.​എ​സ് ത​യാ​റാ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് വീ​ണ്ടും അ​ട​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ, ഇ​റാ​ന്റെ കൈ​വ​ശ​മു​ള്ള സ​മ്പു​ഷ്ട യു​റേ​നി​യം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും ഹു​ർ​മു​സ് തു​റ​ക്കു​മെ​ന്നും ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​ത​ല്ലാ​തെ യു.​എ​സ് നി​ല​പാ​ടു​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ഴ​യ​പോ​ലെ ഫ​ലി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. ഇ​റാ​ൻ നി​ല​യ​ങ്ങ​ളി​​ലെ യു​റേ​നി​യം ശേ​ഖ​രം യു.​എ​സ്- ഇ​റാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ സം​യു​ക്ത​മാ​യി നീ​ക്കം ചെ​യ്യു​മെ​ന്നാ​ണ് പു​തി​യ വാ​ഗ്ദാ​നം.  

Tags:    
News Summary - 50 days into the war; oil losses worth Rs. 4.5 lakh crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.