Posted On
date_range Updated On
date_range ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാളം വിഭാഗം കലോൽസവത്തിന് തുടക്കം
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാളം വിഭാഗം കലോൽസവത്തിന് തുടക്കമായി. മലയാളം വിഭാഗം ഹാളിൽ നടന്ന പരിപാടിയിൽ കോ-കൺവീനർ രമ്യ ഡെൻസിൽ ഉദ്ഘാടനം ചെയ്തു. വിജയം ഫലങ്ങളിലെന്നപോലെ പരിശ്രമത്തിലും പങ്കാളിത്തത്തിലുമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സാംസ്കാരിക, സംഗീത സെക്രട്ടറി സതീഷ് കുമാർ സ്വാഗതം പറഞ്ഞു. തുടർന്ന് ബീന അനിലിന്റെ പ്രാർഥന നടന്നു. കലോൽസവം 2025 ലെ കലാരത്നം സാറാ രാജീവ് അവതരിപ്പിച്ച മോഹിനിയാട്ടം ചടങ്ങിന്റെ പ്രധാന ആകർഷണമായി.
ട്രഷറർ അനീഷ് ജി. പിള്ള, സുനിൽ കുമാർ കൃഷ്ണൻ നായർ, ടീന ബാബു, സജിമോൻ ഗോപാലകൃഷ്ണൻ, വിനോജ് വിൽസൺ, സാംസ്കാരിക, സംഗീത ജോയിന്റ് സെക്രട്ടറി ശ്രീനിവാസൻ എന്നിവർ ഉൾപ്പെടെയുള്ള മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ശേഷിക്കുന്ന മത്സരങ്ങൾ വരും ആഴ്ചകളിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.