Posted On
date_range Updated On
date_range ഒമാൻ എയർ ഖസബ് സർവിസ് ഇന്ന് പുനരാരംഭിക്കുന്നു
മസ്‌കത്ത്: മേഖലയിലെ യുദ്ധസാഹചര്യശത്ത തുടർന്ന് ഒമാൻ എയർ നിർത്തിവെച്ച ഖസബ് വിമാന സർവിസ് പുനരാരംഭിക്കുന്നു. പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ മുസന്ദം ഗവർണറേറ്റിലെ ഖസബിലേക്കുള്ള ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കുന്നതായി അധികൃതർ അറിയിച്ചു.
വിമാന സർവീസ് പുനരാരംഭിക്കുന്നത് മുസന്ദത്തിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും പ്രധാന വിനോദസഞ്ചാര-സാമ്പത്തിക കേന്ദ്രമായ മേഖലയുമായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണെന്ന് ഒമാൻ എയർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.