സലാലയിൽ മലർവാടി ബാലോത്സവം; ആർത്തുല്ലസിച്ച് കുട്ടിക്കൂട്ടം

സലാല: മലർവാടി സലാല സാപിൽ ഫുട്ബോൾ അക്കാദമിയിൽ ബാലോത്സവം -26 സംഘടിപ്പിച്ചു. കുട്ടികളുടെ കളിയുത്സവത്തിൽ അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുത്തു. പുതിയ അധ്യയന വർഷത്തിന്റെ തിരക്കിൽ നിന്നൊഴിവായി വൈകിട്ട് നടന്ന പരിപാടി തീർത്തും വിദ്യാർഥികളുടെ ഉത്സവമായി മാറി. കുട്ടികൾക്കായി പുതുമയാർന്ന ഇരുപതോളം ഗെയിമുകളാണ് ഒരുക്കിയിരുന്നത്.

ജീവകാരുണ്യ പ്രവർത്തകൻ ഒ.അബ്‌ദുൽ ഗഫൂറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഐ.എം.ഐ പ്രസിഡന്റ് കെ. ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. മലർവാടി കോർഡിനേറ്റർ റജീന നിർദേശങ്ങൾ നൽകി. ജി. സലിം സേട്ട്‌, കെ.എം. ഹാഷിം, അബ്‌ദുല്ലമുഹമ്മദ്‌, ഫസ്‌ന അനസ്‌, ഫഹീം എന്നിവർ സംബന്ധിച്ചു

നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. സീനിയർ വിഭാഗത്തിൽ റിദ ഫർഹ, സ്വലാഹ്‌, മുഹമ്മദ്‌ റയ്യാൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനക്കരായി. ജൂനിയർ വിഭാഗത്തിൽ ഐഷ ഇശൽ, അഹമ്മദ് സയാൻ, സഹ്‌യാൻ ഫാരിസ്‌ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. സബ് ജൂനിയറിൽ നൈഷ ബിന്ത്‌ നൗഷാദ്‌,ആസാൻ ശ്രാമ്പിക്കൽ, മുഹമ്മദ്‌ ഫൈസാൻ എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായത്. കിഡ്സിൽ ആമിന ഇശൽ, നൂഹ അസ്‌മിൻ, അൻഹ ഫാത്തിമ എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തിയത്.

മുഹമ്മദ്‌ സിയാദ്‌ ( കെയർ ഫാർമസി), നിഷാദ്‌ ( ഗൾഫ്‌ ടെക്‌ ), അൽ അമീൻ ( അൽ അൿമർ), സദഖത്തുല്ലാഹ്‌ (റീഗൽ മെഡിക്കൽസ്‌), സിറാജ്‌ (സെഡ്‌ സ്റ്റോർ), നിഷാദ്‌ (സാലിം ഖത്തൻ), ഷരീഫ്‌ (കെയർ ഫോൺ) കാസിം (അൽ ബയാദർ ), ഉസ്‌മാൻ (യൂറോടെക്‌), നൂർ നവാസ്‌ (സാപിൽ അക്കാദമി) സജീബ് ജലാൽ (ലയാളം വിംഗ് ) എന്നിവർ ട്രോഫികൾ വിതരണം വിതരണം ചെയ്തു. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും മെഡലുകളും സമ്മാനിച്ചു . ഈവന്റ്‌ കൺവീനർ മുസബ് ജമാൽ, സമീർ കെ.ജെ , സാബുഖാൻ, റജീന, സാഗർ അലി എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Malarwadi Children's Festival in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.