ലിവ കോട്ടയുടെ ദൃശ്യം
മസ്കത്ത്: ചരിത്രമുറങ്ങുന്ന കോട്ടകളും ഗോപുരങ്ങളും അടക്കം നിരവധി ചരിത്ര സ്മാരകങ്ങൾ നിറഞ്ഞതാണ് ഒമാൻെറ അതിർത്തിപ്രദേശമായ ലിവ. കാർഷിക മേഖലകളും കൃഷിഭൂമികളും നിറഞ്ഞ ലിവ ഹരിത മനോഹരംകൂടിയാണ്. ജലസേചന ആവശ്യങ്ങൾക്ക് പരമ്പരാഗതമായി ഉപയോഗിക്കുന്ന നിരവധി ഫലജുകളും വിലായത്തിലുണ്ട്. ഒമാൻ യു.എ.ഇ അതിർത്തിയിൽ സുഹാറിെൻറ തെക്കും ഷിനാസിൻെറ വടക്കുമായാണ് ചരിത്ര പ്രധാന്യമുള്ള ഇൗ നഗരത്തിെൻറ കിടപ്പ്.
ലിവയിൽ പ്രധാനപ്പെട്ട രണ്ട് കോട്ടകളാണുള്ളത്. ഏറെ ചരിത്രപ്രാധാന്യമുള്ളതിനാൽ നിരവധി സഞ്ചാരികളാണ് േകാട്ടകൾ കാണാനെത്തിയിരുന്നത്. 17ാം നൂറ്റാണ്ടിൽ നിർമിച്ച ലിവ കോട്ട പിന്നീട് പുതുക്കിപ്പണിതിരുന്നു. ശത്രുക്കളിൽ നിന്നുള്ള സംരക്ഷണത്തിന് ഒപ്പം വാലിയുടെ താമസ സ്ഥലവുമായാണ് ഇൗ കോട്ട ഉപയോഗിച്ചിരുന്നത്. 2000ത്തിൽ ആരംഭിച്ച നവീകരണ ജോലികൾ 2003ലാണ് പൂർത്തീകരിച്ചത്. കോട്ടക്ക് ഒരു പ്രധാന പ്രവേശന കവാടത്തിന് ഒപ്പം അഞ്ച് നിരീക്ഷണ ടവറുകൾ ഉണ്ട്. വിലായത്തിലെ ഭരണതലത്തിലേത് അടക്കം കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി വാലിയും ജഡ്ജിയും ശൈഖുമാരും ഇവിടെ പ്രതിദിന യോഗം ചേർന്നിരുന്നു.
പർവത ഗ്രാമമായ ഫാസ ഗ്രാമത്തിലെ കോട്ടയാണ് മറ്റൊന്ന്. ഇതും 17ാം നൂറ്റാണ്ടിലാണ് നിർമിച്ചത്. ശത്രുക്കളിൽനിന്ന് രാജ്യത്തെ സംരക്ഷിക്കാൻ നിർമിച്ച ഇൗ കോട്ട പുരാതനമാണ്. മൂന്ന് നിലകളിൽ നിർമിച്ചിരിക്കുന്ന കോട്ടക്ക് ഒരു നിരീക്ഷണ ഗോപുരവുമുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 12 മുറികളാണ് കോട്ടക്കുള്ളത്. അതിഥി മുറികൾ അടക്കം നാല് മുറികൾ താഴത്തെ നിലയിൽ. കോട്ടയിലെ നിരീക്ഷണ ഗോപുരം പുരാതനമാണ്. കോട്ടയെ ദാബീൻ ഗ്രാമവുമായി ബന്ധിപ്പിക്കുന്ന ടണലിന് ഏഴ് കിലോമീറ്റർ ദൈർഘ്യമുണ്ട്. മുൻകാലങ്ങളിൽ ശത്രുക്കളിൽനിന്ന് രക്ഷപ്പെടാൻ ഇൗ ഭൂഗർഭ പാത ഉപയോഗപ്പെടുത്തിയിരുന്നു. 2004ൽ സുൽത്താൻ ഖാബൂസാണ് േകാട്ട പുതുക്കിപ്പണിതത്. രണ്ട് വർഷമാണ് ഇതിനെടുത്തത്.
ഹർമൂൽ മേഖലയിലെ ബീച്ചിൽ നിർമിച്ച ഒൗലാബ് യാറബ് കോട്ടയും പ്രശസ്തമാണ്. െവള്ള കളിമണ്ണിലാണ് ഇൗ കോട്ട നിർമിച്ചിരിക്കുന്നത്. കണ്ടൽമരങ്ങൾ അടക്കം നിരവധി പ്രകൃതിരമണീയ വൃക്ഷങ്ങൾ വളരുന്ന മേഖലയിലാണ് കോട്ടയുള്ളത്. കടലും മത്സ്യബന്ധനവും കൃഷിയുമായി ബന്ധപ്പെട്ടാണ് ലിവയിലെ ജീവിതം. ഗദ്ഫാൻ മുതൽ റൂമൈല വരെയുള്ള തീരപ്രദേശങ്ങൾ ലിവയിൽ ഉൾെപ്പടുന്നതാണ്. കൃഷിയാണ് പ്രധാന തൊഴിൽ. നിരവധി കാർഷിക വിഭവങ്ങൾ ഇവിടെ സമൃദ്ധമായി വിളയുന്നുണ്ട്. തക്കാളി, കോളിഫ്ലവർ അടക്കമുള്ള നിരവധി പച്ചക്കറിത്തോട്ടങ്ങൾ കാണാം. നാരങ്ങ, മാങ്ങ, വാഴപ്പഴം, ഇൗത്തപ്പഴം എന്നിവയും സുലഭമായി വിളയുന്നു. മധുരക്കിഴങ്ങ് അടക്കമുള്ള മറ്റു കൃഷികളുമുണ്ട്.
വിലായത്തിലെ ഏറെ പ്രമുഖമായത് എ.ഡി എട്ടാം നൂറ്റാണ്ടിൽ ജീവിച്ച ഇമാം അൽ റബീഹ് ബിൻ ഹബീബ് അൽ ഫറാഹിദിയുടെ സ്മാരകമാണ്. ഇബാദി മദ്ഹബിെൻറ മൂന്നാമത്തെ ഇമാമായാണ് അൽ ഫറാഇദി അറിയപ്പെടുന്നത്. ഒമാനിൽ ജനിച്ച ഇമാം ഇസ്ലാമിക വിദ്യാഭ്യാസം നേടാനായി അന്നെത്ത വിദ്യാഭ്യാസ കേന്ദ്രമായ ഇറാഖിലെ ബസറയിൽ പോയി നിരവധി പ്രമുഖരിൽനിന്ന് അറിവ് നേടിയിരുന്നു. പിന്നീട് ഒമാനിൽ തിരിച്ചെത്തിയ ഫറാഇദി എ.ഡി 791ൽ ലിവയിലാണ് മരിച്ചത്.
നിരവധി ഗുഹകളും ലിവയിലുണ്ട്. കടലിന് അഭിമുഖമായി നിൽക്കുന്ന െഎൻ അസം ഗുഹ ഇതിൽ പ്രധാനെപ്പട്ടതാണ്. കണ്ടൽമരങ്ങളാൽ ചുറ്റപ്പെട്ടതാണ് ഇൗ ഗുഹ. ജബൽ അബൂ ഖൈഫിൽ ചെറുതും വലുതുമായ നിരവധി ഗുഹകളുണ്ട്. വിലായത്തിൽ ഏറ്റവും വലിയ ഗുഹയും ഇവിടെയാണുള്ളത്. പാത്ര നിർമാണം, പരമ്പാഗത ബോട്ട് നിർമാണം തുടങ്ങിയ നിരവധി വ്യവസായങ്ങളും ലിവയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.