ആർ.എഫ്.സി ഫ്രൈഡ് ചിക്കൻ അഞ്ചാം ഔട്ട്ലറ്റ് അൽഖുവൈർ സ്ക്വയറിൽ സ്പോൺസർ ഹമൂദ്
അൽ ഹിനായി ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടർമാരായ റഫീഖ് മലയിൽ, ഫൈസൽ പിലാക്കാട്, സലീം വടകര, ജനറൽ മാനേജർ അൻവർ സാദത്ത് എന്നിവർ സമീപം
മസ്കത്ത്: ആർ.എഫ്.സി ഫ്രൈഡ് ചിക്കൻ അഞ്ചാം ഔട്ട്ലറ്റ് അൽഖുവൈർ സ്ക്വയറിൽ പ്രവർത്തനമാരംഭിച്ചു. സ്പോൺസർ ഹമൂദ് അബ്ബാസ് അൽ ഹിനായി ഉദ്ഘടനം ചെയ്തു. ഡയറക്ടർമാരായ റഫീഖ്, ഫൈസൽ, സലീം വടകര, ജനറൽ മാനേജർ അൻവർ സാദത്ത് എന്നിവർ സംബന്ധിച്ചു. ഏഴു വർഷത്തിനകമാണ് ജനപ്രീതിയാർജിച്ച ആർ.എഫ്.സി അഞ്ച് ഔട്ട്ലറ്റുകൾ തുറന്നിരിക്കുന്നത്. പരമാവധി തദ്ദേശീയമായ ഉൽപന്നങ്ങൾ ഉപയോഗിച്ച് ആരംഭിച്ച ഫ്രൈഡ് ചിക്കൻ ബ്രാൻഡായ ആർ.എഫ്.സി ഒമാന്റെ അഭിമാനമായി മാറിയിട്ടുണ്ടെന്ന് ചെയർമാൻ ഹമൂദ് അൽ ഹിനായി പറഞ്ഞു.
ചുരുങ്ങിയ കാലംകൊണ്ട് ഒമാനിലെ രണ്ടാമത്തെ ഫ്രൈഡ് ചിക്കൻ ബ്രാൻഡായി മാറാൻ കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആഗസ്റ്റ് 25വരെ അൽക്വയർ ബ്രാഞ്ചിൽ 20 ശതമാനവും കൂടാതെ അൽകൂദ് സെവൻ, അല്ഹയിൽ നോർത്ത്, സൗത്ത്, മബേല എന്നീ ബ്രാഞ്ചുകളിൽ 10 ശതമാനവും ഡിസ്കൗണ്ട് ലഭിക്കുന്നതാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.