മസ്കത്തിൽ നടന്ന അശ്അരിയ ശൽബാന് ജൂബിലി ഒമാൻ പ്രഖ്യാപന സമ്മേളനം
മസ്കത്ത്: മതം, ജ്ഞാനം, ബഹുസ്വരത എന്ന പ്രമേയത്തിൽ ഡിസംബർ എട്ട്, ഒമ്പത്, 10 തീയതികളിൽ എറണാകുളം ചേരാനല്ലൂർ ഇമാം അശ്അരി സ്ക്വയറിൽ നടക്കുന്ന അശ്അരിയ ശൽബാൻ ജൂബിലി സമ്മേളനത്തിന്റെ വിളംബരവും ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർഥന മജ്ലിസും നടത്തി. മസ്കത്ത് ഗൂബ്രയിലെ മദ്റസത്തുൽ ഹുദയിൽ നടന്ന പരിപാടി ഐ.സി.എഫ് ഇന്റർനാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിസാർ സഖാഫി ഉദ്ഘാടനം ചെയ്തു. അശ്അരിയ നാഷനൽ കമ്മറ്റി പ്രസിഡന്റ് നജീബ് മണക്കാടൻ അധ്യക്ഷതവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഡയറക്ടറേറ്റ് അംഗവും അശ്അരിയ സംരംഭങ്ങളുടെ ജനറൽ സെക്രട്ടറിയുമായ വി.എച്ച്. അലി ദാരിമി സമ്മേളന പ്രചാരണ പ്രഖ്യാപനം നടത്തി. ശൽബാന് ജൂബിലി സമ്മേളനത്തിന്റെ പദ്ധതി അവതരണം എസ്.വൈ.എസ് എറണാകുളം ജില്ല പ്രസിഡന്റും അശ്അരിയ സെക്രട്ടറിയുമായ കെ.എസ്.എം ഷാജഹാൻ സഖാഫി കാക്കനാട് നടത്തി. മസ്കത്തിൽ നടന്ന ഒമാൻതല പ്രഖ്യാപന സമ്മേളനത്തിൽ സിറാജുദ്ദീൻ സഖാഫി കോഴിക്കോട്, ഉസ്മാൻ സഖാഫി വയനാട് എന്നിവർ സംബന്ധിച്ചു. അശ്അരിയ ഒമാൻ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അജ്മൽ മാമ്പ്ര സ്വാഗതവും ഫിനാൻസ് സെക്രട്ടറി അബ്ദുല്ലക്കുട്ടി കലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.