മസ്കത്ത്: രാജ്യത്ത് ആശ്വാസം പകർന്ന് കോവിഡ് കേസുകൾ താഴേക്ക്. ഇൗമാസം 11വരെ രണ്ടുമരണങ്ങൾ മാത്രമാണ് മഹാമാരിമൂലം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിെൻറ കണക്കുകൾ സൂചിപ്പിക്കുന്നു. ഇക്കാലയളവിൽ 119 പേർക്ക് കോവിഡ് ബാധിച്ചു. എന്നാൽ, 179 പേർ രോഗമുക്തരാകുകയും ചെയ്തു. നവംബർ മൂന്ന്,10 തീയതികളിലാണ് ഒാരോ വിതം മരണം രജിസ്റ്റർ ചെയ്തിട്ടുള്ളത്. പല ദിവസങ്ങളിലും പത്തിന് താെഴയായിരുന്നു കോവിഡ് കേസുകൾ. ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയിരിക്കുന്നത് ഒമ്പത്,10 തീയതികളിലാണ്.
14 വീതം ആളുകൾക്കാണ് അന്ന് കോവിഡ് ബാധിച്ചത്. ഏറ്റവും കുറഞ്ഞ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇൗ മാസം 11 ആണ്. ഏഴുപേർക്ക് മാത്രമാണ് അന്ന് രോഗം പിടിപ്പെട്ടിട്ടുള്ളത്. 98.5 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. ഇൗ മാസം ഏഴിനാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ഭേദമായിരിക്കുന്നത്. 55 പേർക്ക് അന്ന് അസുഖം ഭേദമായി. ആശുപത്രിവാസങ്ങളുടെ കാര്യത്തിലും കുറവുവന്നിട്ടുണ്ട്. ഇൗ മാസം 11ാം തീയതി വരെ പത്തുപേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ആകെ ഇതുവരെ 3,04,410പേർകാണ് കോവിഡ് ബാധിച്ചത്. കോവിഡ് മുക്തി മൂന്ന് ലക്ഷത്തിലേക്ക് നീങ്ങുകയാണ്. 2,99,810 പേർക്കാണ് അസുഖം ഭേദമായിരിക്കുന്നത്.
രാജ്യത്തെ കോവിഡ് ബാധ നിരക്ക് 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ കഴിഞ്ഞമാസം എത്തിയിരുന്നു. ശരാശരി 17പേർ എന്ന നിരക്കിൽ ഒക്ടോബറിൽ 520ലധികം ആളുകൾക്കാണ് രോഗം ബാധിച്ചത്. രോഗമുക്തി നിരക്ക് ഇതിനേക്കാൾ ഉയർന്നതാണ്. 1,800 േപർക്ക് അസുഖം ഭേദമാകുകയും ചെയ്തു.
കോവിഡിനെതിരെ ബൂസ്റ്റർ ഡോസ് അടക്കം നൽകി വാക്സിൻ നടപടികൾ വിവിധ ഗവർണറേറ്റുകളിൽ ഉൗർജിതമായി തുടരുകയാണ്. മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുൾപ്പെടെ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കാണ് കുത്തിവെപ്പ് നൽകിത്തുടങ്ങിയത്. അതേസമയം, പല ആളുകളും കോവിഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ അലസത കാണിച്ച് തുടങ്ങിയിട്ടുണ്ട്. മാളുകളിലും മറ്റ് കടകളിലും മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഇടപഴകുന്നുണ്ട്. കോവിഡ് നിരക്ക് കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. കോവിഡ് തടയുന്നതിനുള്ള മുൻകരുതൽ നടപടി തുടരാൻ എല്ലാ ഹോട്ടലുകളോടും പൈതൃക വിനോദസഞ്ചാര മന്ത്രാലയം ദിവസങ്ങൾക്ക് മുമ്പ് നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.