‘ഫേസ് എക്സ് ടോക്ക് ഷോ’ സംബന്ധിച്ച വാർത്തസമ്മേളനത്തിൽനിന്ന്
മസ്കത്ത്: ആഗോള തലത്തിൽ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘ഫേസ് എക്സ് ടോക്ക് ഷോ’യിലേക്ക് രജിസ്ട്രേഷന് ആരംഭിച്ചതായി സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പബ്ലിക് ടോക്ഷോയായ ടെഡ്എക്സ് മാതൃകയില്‍ എട്ട്, ഒമ്പത്,10 ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി മത്സരാടിസ്ഥാനത്തിലാണ് ‘ഫേസ് എക്സ് ടോക്ക് ഷോ’ സംഘടിപ്പിക്കുന്നത്.
സ്റ്റേറ്റ്, നാഷനല്‍, ഇന്റര്‍നാഷനല്‍ എന്നിങ്ങനെ മൂന്ന് തലങ്ങളിലായിട്ടാണ് മത്സരം നടക്കുക. വിദ്യാര്‍ഥികള്‍ അയക്കുന്ന നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോകളില്‍നിന്നും സെലക്ട് ചെയ്യപ്പെടുന്ന വിദ്യാര്‍ഥികളാണ് അന്തിമ റൗണ്ടുകളിലേക്ക് പ്രവേശിക്കുക. ഡിസംബർ 23, 24 തീയതികളില്‍ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ സംസ്ഥാന മത്സരവും ജനുവരി അവസാന വാരം ഗുജറാത്ത് രാജ്കോട്ടില്‍ ദേശീയതല മത്സരവും മേയില്‍ യു.എ.ഇയില്‍ ഇന്റര്‍നാഷനല്‍ ഗ്രാന്റ് ഫിനാലെയും നടക്കും.
‘സ്പീക്ക് ഫോര്‍ ടുമാറോ’ എന്ന വിഷയത്തില്‍ സുസ്ഥിര വികസനം, പബ്ലിക് പോളിസി, ലീഡര്ഷിപ്, ടെക്നോളജി സാധ്യതകള്‍, ആഗോള സാമൂഹിക ശാക്തീകരണം, സമാധാനം തുടങ്ങി വരുംകാലത്തേക്കാവശ്യമായ ആശയങ്ങളും ചിന്തകളുമാണ് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കേണ്ടത്. വിദ്യാര്‍ഥികളുടെ പബ്ലിക് സ്പീക്കിങ്, നേതൃത്വ കഴിവ് എന്നിവ വളര്‍ത്താനും മികച്ച പ്രൊഫൈല്‍ രൂപപ്പെടുത്താനും സഹായിക്കുന്ന ഫേസ് എക്സ് ടോക്ക് ഷോയില്‍ പത്ത് ലക്ഷം രൂപയാണ് സമ്മാനത്തുക.
പങ്കെടുക്കുന്ന എല്ലാ മത്സരികള്ക്കുംസര്ട്ടിഫിക്കറ്റും ഫൈനലിസ്റ്റുകളാകുന്നവര്ക്ക് പ്രത്യേക മെമന്റോയും സമ്മാനിക്കും. മികച്ച അവതാരക പുരസ്കാരം, ഇന്‍സ്പെയറിങ് അവാര്‍ഡ്, ഇംപാക്ട് അവാര്‍ഡ് എന്നിവയും നൽകും. വിശദ വിവരങ്ങള്‍ക്ക് 0091 9107 644644 നമ്പറിൽ ബന്ധപ്പെടണം. ഇതു സബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഫേസ് ഫൗണ്ടേഷന് വൈസ് ചെയര്മാന് സി.എം. നജീബ്, ഫേസ് ഐ.എ.എസ് അക്കാദമി തിരുവനന്തപുരം അഡ്മിനിസ്ട്രേറ്റിവ് ഇന്‍ ചാര്‍ജ് ഡോ. വി.എം.എ ഹക്കീം, ഫേസ് ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി ഇ. യഅ്കൂബ് ഫൈസി, ഫേസ് ഐ.എ.എസ് അക്കാദമി സി.ഇ.ഒ ബഷീര്‍ എടാട്ട് എന്നിവര്‍ പങ്കെടുത്തു. ടോക്ക് ഷോയുടെ ഔപചാരിക ലോഞ്ചിംഗും സംഘാടക സമിതി രൂപവത്കരണവും ഐ എ എസിന്റെ അധ്യക്ഷതയില്‍ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.